•   Friday, 29 Mar, 2024

അഴകേറിയ, നമ്മുടെ കോഴിക്കോട് പദ്ധതിക്ക് ഇന്ന് തുടക്കം 

Generic placeholder image
  vellcast admin

ജില്ലാ ഭരണകൂടവുമായി ചേർന്ന്  സന്നദ്ധ സംഘടനകളുടെ കൂട്ടായ്‌മയായ ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ എ ജി ). ആവിഷ്കരിച്ച  അഴകേറിയ, നമ്മുടെ കോഴിക്കോട് എന്ന മാലിന്യ മുക്ത പദ്ധതിക്ക് ഗാന്ധി ജയന്തി ദിനമായ ഇന്ന് തുടക്കം കുറിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ മുൻപിലുള്ള ലിങ്ക് റോഡ് ശുചീകരണവും സൗന്ദര്യവൽക്കരണവും തുടർ പരിപാലനത്തിനുമാണ് ഇന്ന് തുടക്കമായത്. 

രാവിലെ 10.30 ന് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ഭാഗത്ത് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. സിംഗപ്പൂരിലേതൊക്കെ പോലെ ഒരു മാലിന്യ സംസ്കരണ സംസ്കാരം നാം ഓരോരുത്തരും ഏറ്റെടുത്താൽ തന്നെ അഴകേറിയ  നമ്മുടെ കോഴിക്കോട് പ്രാവർത്തികമാക്കാൻ പറ്റുമെന്നും കോഴിക്കോടിന്റെ ഒരു സ്വപ്ന പദ്ധതിയായി മറ്റു സ്ഥലനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരു പ്രചോദനമായി ഈ പദ്ധതി മാറാൻ കോർപറേഷന്റെ എല്ലാ പിന്തുണയും അറിയിച്ചു. യാത്രക്കാർക്കും മറ്റും ഉപയോഗിക്കാവുന്ന പൊതു ശൗചാലയം നിർമിക്കാനുള്ള ആവശ്യകത കോർപറേഷൻ പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയർ അറിയിച്ചു.  

ഐ എ ജി യുടെ നേതൃത്വത്തിൽ കൂട്ടായ ഒരു പ്രവർത്തനം വേണമെന്ന് ഐ എ ജി യുടെ മീറ്റിംഗിൽ പറഞ്ഞപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് ഈ പദ്ധതി നിലവിൽ വരാൻ പ്രവർത്തിച്ച നല്ലവരായ കോഴിക്കോട്ട് കാർക്ക് മുഖ്യ പ്രഭാഷണം നടത്തിയ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നന്ദി അറിയിച്ചു. ഈ യജ്ഞത്തിൽ പങ്കെടുത്ത ഐ എ ജി യിലെ എല്ലാ സംഘടനകളെയും പ്രശംസിച്ചു. കൗൺസിലർ ഉഷാദേവി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ  ഐ എ ജി കൺവീനർ ഡോ. അജിൽ അബ്ദുല്ല സ്വാഗതം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം കെ കുട്ടി,  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം എ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു. അഴകേറിയ നമ്മുടെ കോഴിക്കോട് പദ്ധതി ഡിസൈൻ ചെയ്ത അഗർത്ത ആർക്കിടെക്റ്റ്സിലെ ആർക്കിടെക്റ്റ് ജുനൈദ് അക്മലിന് കളക്ടർ മൊമെന്റോ നൽകി. അക്ബർ അലി ഖാൻ നന്ദി പറഞ്ഞു. സിക്കന്ദർ പി പി , ഐ എ ജി എക്സിക്യൂട്ടീവ് മെമ്പർമാരായ താഹ പി കെ , റഫീഖ് നല്ലളം, നിഷാൻ അഹമ്മദ്, ബിജു കക്കയം, ഐ എ ജി മെമ്പർമാരായ സി പി റഷീദ് പൂനൂർ, മനാഫ്, സർഫ്രാസ്, ആസാദ്, സന്നദ്ധ സംഘടനകളായ യൂണിറ്റി സെർവീസ് മൂവ്മെന്റ്, മലബാർ ഡെവലപ്മെന്റ് ഫോറം, എസ് വൈ എസ് സാന്ത്വനം, എന്നിവരുടെ വോളന്റിയര്മാരും സജീവമായി പങ്കെടുത്തു. 

കോഴിക്കോടിന്റെ ചരിത്രം പറയുന്ന പെയിന്റിങ്ങുകൾ ആലിസ് മഹാമുദ്ര, ജിജോ, അന്ന എന്നിവരുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. . 

കോഴിക്കോട് കോർപറേഷൻ, വിവിധ സർക്കാർ വകുപ്പുകൾ,  റോഡിനോടനുബന്ധിച്ചുള്ള വ്യാപാരി വ്യവസായി, ടാക്സി, ഓട്ടോ ഡ്രൈവേർസ്, ഹോട്ടൽ സംഘടനകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ചത്‌. പദ്ധതിയുടെ ആജീവനാന്ത പരിപാലനവും ഇവരുടെ നേതൃത്വത്തിൽ നടക്കും. 

പദ്ധതിയുടെ ഭാഗമായി IAG യിലെ സന്നദ്ധ സംഘടനകളുടെ വോളന്റിയർമാർ, വ്യാപാരി വ്യവസായി, ടാക്സി, ഓട്ടോ ഡ്രൈവേർസ്, ഹോട്ടൽ സംഘടനകൾ, പ്രദേശവാസികൾ, പോലീസ് എന്നിവർ ഉൾപെടുന്ന നിരീക്ഷണ കമ്മിറ്റികൾ, ഷാഡോ ടീം, സി സി ടി റ്വി ക്യാമെറകൾ എന്നിവ നിലവിൽ വന്നിട്ടുണ്ട്.

ഫുട്പ്പാത്തിലും കടകളുടെ മുൻപിലും കഴിയുന്നവരെ ഉദയം ഹോമിലേക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതി തുടങ്ങും. ഫുട്പാത്തിൽ ഭക്ഷണം വിളമ്പുന്നത് മൂലമുള്ള മാലിന്യ നിക്ഷേപം പരിഹരിക്കുന്നതിനായി ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനകളെ എകോപിപ്പിച്ചു IAG പദ്ധതി നടപ്പാക്കുന്നതാണ്

Comment As:

Comment (0)