Peoples Foundation


vellcast admin
ഒറ്റമുറി ഷെഡിൽ കഴിഞ്ഞ അജയനും കുടുംബത്തിനും പീപ്പിൾസ് ഫൗണ്ടേഷൻ ഇടുക്കി നെടുങ്കണ്ടം താന്നിമുട്ടിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. ആലുമൂട്ടിൽ ടെക്‌സ്‌റ്റൈൽസ് ഉടമ നസീർ സൗജന്യമായി നൽകിയ അഞ്ച് സെൻറ് ഭൂമിയിലാണ് അജയനും ഭാര്യയും, മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് പീപ്പിൾസ് ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകിയത്. പതിനേഴും, പതിമൂന്നും വയസ്സുള്ള രണ്ട് പെൺമക്കളും ഒരാൺ കുട്ടിയുമടക്കം ഒറ്റമുറി ഷെഡിൽ താമസിക്കുന്ന വാർത്ത കഴിഞ്ഞ ഫെബ്രുവരിയിൽ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പീപ്പിൾസ് ഫൗണ്ടേഷൻ സഹായ ഹസ്തവുമായി എത്തിയത്. വാസയോഗ്യമായ വീടിന് വേണ്ടി സർക്കാർ സഹായത്തിനായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പരിശ്രമിക്കുന്ന അജയന്റെ കുടുംബത്തിന്റെ ദയനീയാവസ്‌ഥ നേരിട്ട് ബോധ്യപ്പെട്ടതോടെയാണ് പീപ്പിൾസ് ഫൗണ്ടേഷൻ ഏറ്റെടുക്കുന്നത്.