നിർധന കുടുംബങ്ങൾക്ക് സാന്ത്വനത്തിന്റെ കരസ്പർശവുമായി ബോധന


vellcast admin
തിരുവല്ല അതിരുപതാ സോഷ്യൽ സർവീസ് സൊസൈറ്റി, ബോധനയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ ലോ റേഞ്ചിലെ തിരുവല്ല, നിരണം, കോട്ടയം, മല്ലപ്പള്ളി, റാന്നി, എരുമേലി, വെണ്ണിക്കുളം മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 3250 കുടുംബങ്ങൾക്ക് സാന്ത്വനമാകുമാറ് 26 ലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷ്യകിറ്റുകൾ 15/12/2020 ചൊവ്വാഴ്ച ബോധന രക്ഷാധികാരിയും, അതിരുപതാ ആർച്ബിഷപ്പുമായ ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പോലിത്താ വിതരണോദ്ഘാടനം നിർവ്വഹിച്ചു.