പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തിരുവല്ല ബോധനയും റിലയൻസ് ഫൗണ്ടേഷനും


vellcast admin
തിരുവല്ല : തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെയും, റിലയൻസ് ഫൗണ്ടേഷൻറെയും സംയുക്ത ആഭിമുഖ്യത്തിൽ അവശ്യസാധനങ്ങളുടെ ഫാമിലി കിറ്റുകൾ വിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ കുറ്റൂർ, നിരണം, പെരിങ്ങര നെടുമ്പ്രം പഞ്ചായത്തുകളിലാണ് വിതരണം നടത്തിയത്. വിതരണോത്ഘാടനം പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജിനു തോമ്പുംകുഴി നിർവഹിച്ചു.ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, റിലയൻസ് ഫൗണ്ടേഷൻ മാനേജർമാരായ ശ്രീ. നഫാസ് നാസർ, അനൂപ് രാജൻ എന്നിവർ പ്രസംഗിച്ചു.