സ്വയം തൊഴിൽ പരിശീലനവുമായി അഖിലേന്ത്യാ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ


vellcast admin
കേന്ദ്ര ഗവൺമെന്റിലെ മൈക്രോ സ്മോൾ & മീഡിയം എന്റർപ്രൈസസ് മിനിസ്ട്രിയുടെ കീഴിലുള്ള അഖിലേന്ത്യാ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ സ്വയം തൊഴിൽ പരിശീലനങ്ങൾ നൽകുന്നു. എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള നന്ത്യാട്ടു കുന്നം ഖാദി ഗ്രാമോദ്യോഗ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം നൽകുന്നത്.
പരിശീലനത്തിനുശേഷം ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, ഖാദി ബോർഡ്, ജില്ല വ്യവസായ കേന്ദ്രം എന്നിവ വഴി 35% വരെ സബ്സിഡിയോടുകൂടി ബാങ്കുകളിൽ നിന്നും തൊഴിൽ വായ്പകളും ലഭ്യമാകുന്നതാണ്. ഖാദി കോഴ്സുകളിൽ പരിശീലനം കഴിയുന്നവർക്ക് ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിൽ വീവിംഗ് ജോലിയും നൽകുന്നു.