•   Friday, 08 Nov, 2024

കോസ്റ്റൽ പോലീസിന് മാസ്‌ക്കുകൾ കൈമാറി

Generic placeholder image
  vellcast admin

കൊല്ലം :  കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സൻസ്ഥാൻ,കേരള അസോസിയേഷൻ ഫോർ റൂറൽ ഡവലപ്മെന്റ്,വേൾഡ് മലയാളി കൗൺസിൽ എന്നീ സംഘടനകളുമായി സഹകരിച്ചു തയ്യാറാക്കിയ മാസ്‌ക്കുകൾ കൊല്ലം കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഷെരീഫിന് ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ ഡോ.നടയ്ക്കൽ ശശി തീരദേശമേഖലകളിൽ വിതരണം ചെയ്യുന്നതിനായി കൈമാറി.ജില്ലയിലെ വിവിധ ബാങ്കുകളുടെ മുൻപിൽ ക്ഷേമപെൻഷനുകൾ വാങ്ങാനെത്തിയ വയോധികർക്കും മാസ്‌ക്കുകൾ വിതരണം ചെയ്തു.നീണ്ടകര കോസ്റ്റൽ പൊലീസ് പി.ആർ.ഒ.ഡി.ശ്രീകുമാർ,എസ്.ഐമാരായ എം.സി.പ്രശാന്തൻ,സഹദേവൻ,നാസർകുട്ടി,എ.എസ്.ഐമാരായ ഷാൽവിനായക്,അശോകൻ,രഞ്ജിത് എന്നിവർ സംബന്ധിച്ചു.

 

Comment As:

Comment (0)