•   Friday, 08 Nov, 2024
Color of dreams Vpa backer foundation Vellnez foundation

സൗജന്യ വസ്ത്ര വിതരണകേന്ദ്രമായ കളർ ഓഫ് ഡ്രീംസ്‌ ആരംഭിച്ചു.

Generic placeholder image
  vellcast admin

കോഴിക്കോട്: നടക്കാവ് ബേക്കർ ചേംബറിൽ ഹാജി വി പി എ ബക്കർ ഫൗണ്ടേഷനും വെൽനസ് ഫൗണ്ടേഷനും സംയുക്തമായി കളർ ഓഫ് ഡ്രീംസ് - ദി കംപാഷനേറ്റ് ക്ലോത്തിങ് സെന്റർ എന്ന സംപൂർണ സൗജന്യ വസ്ത്ര വിതരണ സ്ഥാപനം ലളിതമായ ചടങ്ങുകളോടെ വി.പി അബൂബക്കർ സാഹിബിന്റെ ഭാര്യ ആമിന പി വി ഉദ്ഘാടനം ചെയ്തു.

ബോട്ടിക്കിലേക്കുള്ള ആദ്യ വസ്ത്ര ശേഖരണസമാഹരണം സുബൈദ കുഞ്ഞാമുവിൽ നിന്ന് ആമിന പി വി സ്വീകരിച്ചു കൊണ്ട് നിരവധി അഭ്യുദയകാംക്ഷികളുടെയും സേവനരംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

ഓരോ കുടുംബത്തിൽ നിന്നും ചുരുങ്ങിയത് ഒരു പുതുവസ്ത്രം എന്ന രീതിയിൽ ശേഖരിക്കുകയും അർഹരായ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് കളർ ഓഫ് ഡ്രീംസ് ലക്ഷ്യമിടുന്നത്.

കുഞ്ഞുടുപ്പുകൾ മുതൽ വിവാഹ വസ്ത്രങ്ങൾ വരെ പൂർണ്ണമായും സൗജന്യമായി അർഹരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശിക്കുന്നത്.

സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും കുടുംബ കൂട്ടായ്മകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഈ സംരംഭത്തിലേക്ക് വസ്ത്രങ്ങൾ നൽകിക്കൊണ്ട് പങ്കാളികളാകാവുന്നതാണ്.

ഇന്റർ ഏജൻസി ഗ്രൂപ്പിലെയും (IAG) കൺസോർഷ്യം ഓഫ് വോളണ്ടറി ഏജൻസീസിലെയും (CVA) അംഗങ്ങളായ സന്നദ്ധസംഘടനകളുടെ റഫറൽ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന അർഹരായവർക്ക് വസ്ത്രം നൽകുവാൻ ആഴ്ചയിൽ അഞ്ചുദിവസവും സ്ഥാപനം ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും പൊതു സമൂഹത്തിൻറെ അകമഴിഞ്ഞ സഹകരണം ഈ ഉദ്യമത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാവുമെന്ന് സംഘാടകർ പ്രത്യാശിച്ചു.ബക്കർ ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളായ വി പി അബുലൈസ്, ഹിന്ദ് അബ്ദുൽ സലാം, ആലി കോയ മഠത്തിൽ, വെൽനെസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗങ്ങളായ ഡോ. ശറഫുദ്ധീൻ കടമ്പോട്ട്, ഡോ.അജിൽ അബ്ദുള്ള, അനീഷ് പുല്യശ്ശേരി, ശരത് രാംദാസ് എന്നിവർ സംസാരിച്ചു. 

7306 33 50 99 എന്ന നമ്പറിലോ colorofdreamz@gmail.com എന്ന മെയിൽ ഐഡിയിലോ  ബന്ധപ്പെടാവുന്നതാണ്. 

Comment As:

Comment (0)