•   Saturday, 26 Apr, 2025
ngo registrations charity

സന്നദ്ധ സംഘടന (എൻ‌ജി‌ഒ) - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Generic placeholder image
  vellcast admin

സന്നദ്ധ സംഘടന (എൻ‌ജി‌ഒ) നടത്തുകയാണോ? അതോ അതിനായി പദ്ധതി ഇടുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

എന്താണ് എൻ‌ജി‌ഒ?

എപ്പോഴും ജനസേവനങ്ങൾ ആദ്യം ജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പരിശ്രമിക്കുന്നവരാണ് സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകളും. 

സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം വ്യക്തികൾ രൂപീകരിച്ച ഒരു പൊതു ലക്ഷ്യമുള്ള, ലാഭമോ ആനുകൂല്യങ്ങളോ പങ്കിടാത്തതോ ആയ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക, സാംസ്കാരിക, ജനസേവന സ്ഥാപനങ്ങളെ എൻ‌ജി‌ഒ എന്ന് പറയാം.

ഇന്ത്യയിൽ, ഒരു എൻ‌ജി‌ഒ ആരംഭിക്കുന്നത് അത്ര ശ്രമകരമായ ജോലിയല്ല . എൻ‌ജി‌ഒ സ്ഥാപിച്ചതിനുശേഷം, ഒരു ലാഭവും പ്രതീക്ഷിക്കാതെ സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് എൻ ജി ഒ കളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്.

ഒരു എൻ‌ജി‌ഒ ആരംഭിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതിന് നിലവിൽ ഒരു കമ്പനി നടത്തുന്നതിന് സമാനമായ പ്രക്രിയയിലൂടെയാണ് കടന്ന് പോവുന്നത്.

എൻ‌ജി‌ഒകൾ സാധാരണ ഗതിയിൽ പ്രവർത്തിക്കുന്നത് പൊതുജനങ്ങളുടെ സംഭാവനയും, CSR ഫണ്ടുകളും കൊണ്ടാണ്. അതിനാൽ തന്നെ ഏതൊരു എൻ ജി ഒ യും ഇവിടെ സുതാര്യതയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യതയാണ്. 

എൻ ജി ഒ കളുടെ പ്രവർത്തനങ്ങളെ സർക്കാറുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പല സംഘടനകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയിൽ ഒരു എൻ‌ജി‌ഒ എളുപ്പത്തിൽ ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങൾ:

  1. എൻ‌ജി‌ഒയുടെ ലക്ഷ്യങ്ങളും ദൗത്യവും അടങ്ങിയ ട്രസ്റ്റ് ഡീഡ് 
  2. സൊസൈറ്റിയുടെ MOA (മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ), റൂൾസ് & റെഗുലേഷൻസ് അടങ്ങിയിട്ടുള്ള ബൈലോ.
  3. കമ്പനിയുടെ MOA (മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ) യുടെയും കമ്പനിയുടെ AOA (ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ) യുടെയും ഒരു പകർപ്പ് 
  4. ഡയറക്ടർമാരുടെ/അംഗങ്ങളുടെ ആധാർ, പാൻ കാർഡ് അടക്കമുള്ള വിവരങ്ങൾ തയ്യാറാക്കുക 
  5. എൻ‌ജി‌ഒയുടെ പേര് തീരുമാനിക്കുക. ( ഒരേ പേരിൽ തന്നെ നിരവധി എൻ ജി ഒ കൾ റജിസ്റ്റർ ചെയ്യുന്നതിന് ഇപ്പോൾ തടസ്സങ്ങൾ ഒന്നുമില്ല ). 
    1. നിലവിൽ പ്രവർത്തിക്കുന്ന കേട്ട് കേൾവിയുള്ള എൻ ജി ഒ കളുടെ പേര് എടുക്കാതിരിക്കുന്നത് ഉചിതം. 
    2. സൊസൈറ്റി ആണെങ്കിൽ അതാത് രജിസ്റ്റർ ഓഫീസിൽ ഒരേ പേരുള്ള സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ലഭിക്കാതിരിക്കാനുള്ള സാധ്യത ഉണ്ട്. 
    3. സെക്ഷൻ 8 കമ്പനി ആണെങ്കിൽ ROC യിൽ നിന്ന് പേര് അപ്പ്രൂവൽ എടുക്കേണ്ടത് നിർബന്ധമാണ്. 
  6. എൻ‌ജി‌ഒ റജിസ്റ്റർ ചെയ്യുക

എൻജിഒയുടെ രജിസ്ട്രേഷൻ:

എൻ ജി ഒ യുടെ രജിസ്‌ട്രേഷന് വേണ്ടി ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ സമീപിക്കുന്നതാണ് നല്ലത്.

മറ്റ് രേഖകൾ സമർപ്പിച്ച് കഴിഞ്ഞാൽ , ഫീസ് അടച്ച ശേഷം , എൻജിഒ സബ് റജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാവുന്ന വിധങ്ങൾ

  1. Indian Societies Registration Act 1860 
    1. ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമം 
    2. കുറഞ്ഞത് ഏഴ് അംഗങ്ങൾ ഉണ്ടാകേണ്ടതുണ്ട്. 
    3. ഒരേ കുടുംബത്തിലെ അംഗങ്ങൾ സൊസൈറ്റിയിൽ അംഗങ്ങൾ ആകാൻ പാടില്ല.
    4. നാഷണൽ ലെവലിൽ രജിസ്റ്റർ ചെയ്‌താൽ ഇന്ത്യയിലുടനീളം പ്രവർത്തിക്കാൻ കഴിയും. ഒരു സംസ്ഥാനത്ത മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ആ സംസ്ഥാനത്ത് മാത്രമേ പറ്റുള്ളൂ. 
    5. തിരഞ്ഞെടുക്കപ്പെട്ട ഒരു ബോഡി അധികാരം കൈകാര്യം ചെയ്യണമെങ്കിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നതാണ് അനുയോജ്യം.
    6. egroops.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന സമയത്ത് സബ് റജിസ്ട്രാർ ഓഫിസിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ പോകേണ്ടതാണ്.
    7. രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ സൊസൈറ്റിയുടെ CoR (സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ) ലഭിക്കുന്നതാണ്.
  2. Indian Trusts Act 1882 
    1. ഇന്ത്യൻ ട്രസ്റ്റ് നിയമം 
    2. ചാരിറ്റബിൾ ട്രസ്റ്റിൽ കുറഞ്ഞത് രണ്ട് ആളുകളെങ്കിലും ആവശ്യമാണ് 
    3. പരമാവധി അംഗങ്ങളുടെ പരിധി ഇല്ല
    4. ഒരേ കുടുംബത്തിലെ അംഗങ്ങൾ ട്രസ്റ്റിൽ അംഗങ്ങൾ ആകുന്നതിനു നിയന്ത്രണമില്ല. 
    5. സബ് റജിസ്ട്രാർ ഓഫിസിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്
    6. ഇന്ത്യയിലുടനീളം പ്രവർത്തിക്കാൻ കഴിയും
  3. Section 8 of the Companies Act, 2013
    1. കമ്പനി നിയമം പ്രകാരം
    2. ഒരു ലാഭേച്ഛയില്ലാത്ത കമ്പനി, കമ്പനി നിയമത്തിലെ സെക്ഷൻ 8 പ്രകാരം കമ്പനികളുടെ രജിസ്ട്രാറിൽ (ROC)രജിസ്റ്റർ ചെയ്യാം
    3. കമ്പനിയുടെ ലാഭം അല്ലെങ്കിൽ ഏതെങ്കിലും വരുമാനം കമ്പനിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഉപയോഗിക്കാം. അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നത് നിരോധിച്ചിരിക്കുന്നു.

മറ്റു റെജിസ്ട്രേഷനുകൾ

  1. 12AB - നികുതി നിരക്കുകളിൽ നിന്ന് ഒഴിവാക്കുന്നതിന് അനുവദിക്കുന്നു.
  2. 80G
    1. NGO-യ്ക്ക് സംഭാവന നൽകുന്ന ഒരാൾക്ക് അവരുടെ നികുതി വിധേയമായ വരുമാനത്തിൽ നിന്ന് തുക കുറയ്ക്കാനാകുമെന്ന് ഉറപ്പാക്കുന്നു. 
    2. ഇത് കൂടുതൽ സംഭാവന ലഭിക്കാൻ സഹായിക്കും.
  3. Niti Ayog (NGO Darpan )
    1. ഇന്ത്യൻ സർക്കാർ കൊണ്ട് വന്ന റെജിസ്ട്രേഷൻ. ഇത് ട്രസ്റ്റ്/സൊസൈറ്റി എന്നിവയുടെ വിശ്വാസ്യത ഉയർത്തുന്നു, പൊതു സംഭാവന നേടാൻ അവരെ സഹായിക്കുന്നു.
  4. CSR-1- 
    1. CSR ഫണ്ടിംഗ് സ്വീകരിക്കാൻ സന്നദ്ധരായ സ്ഥാപനങ്ങൾ CSR-1 ഫയൽ ചെയ്തുകൊണ്ട് MCA- ൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്
  5. FCRA റെജിസ്ട്രേഷൻ - 
    1. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് നിർബന്ധം. 
    2. ഫണ്ട് സ്വീകരിക്കാൻ ഡൽഹിയിലെ എസ് ബി ഐ മെയിൽ ബ്രാഞ്ചിൽ (SBI NDMB) ബാങ്ക് അക്കൗണ്ട്  എടുക്കൽ നിർബന്ധം. 

പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ 

  • മിനിറ്റ് ബുക്കുകൾ സമയോചിതമായി രേഖപ്പെടുത്തി വെക്കുക. 
  • ഡൊണേഷൻ വഴി ഫണ്ട് ശേഖരണം നടത്തുമ്പോൾ വ്യക്തമായ രശീതുകൾ സൂക്ഷിക്കുക.
  • പദ്ധതികൾ നടപ്പിലാക്കുക 
  • എല്ലാ പദ്ധതികളുടെയും സാമ്പത്തികമായതടക്കം ഉള്ള വിശദമായ വിവരങ്ങൾ രേഖപ്പെടുത്തി വെക്കണം.
  • ഓരോ വർഷവും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത റിപോർട്ടുകൾ ഫയൽ ചെയ്യുക.  
  • സൊസൈറ്റിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേര്, ജോലി, വിലാസം എന്നിവയുടെ ലിസ്റ്റ് സൊസൈറ്റി വർഷം തോറും രജിസ്ട്രാർക്ക് ഫയൽ ചെയ്യണം.
  • സെക്ഷൻ 8 കമ്പനി വാർഷിക റിട്ടേണുകളും അക്കൗണ്ടുകളും ROC-യിൽ ഫയൽ ചെയ്യണം.

സന്നദ്ധ സംഘടനകൾ വ്യത്യസ്ത പേരുകളിൽ അറിയിപ്പെടാറുണ്ട്.  

  • NGO: Non Governmental Organization 
    • സർക്കാരിതര സംഘടന എന്ന അർത്ഥം വരുന്ന എൻ ജി ഒ എന്ന പദം അന്തർ-സർക്കാർ സംഘടനയായ ഐക്യരാഷ്ട്രസഭ (യുഎൻ)യാണ് സംഭാവന ചെയ്തത്.ചില അന്താരാഷ്ട്ര സംഘടനകളെ യു എന്നിന്റെ ചില മീറ്റിംഗുകളിൽ നിരീക്ഷകരായി ഇരിക്കാൻ ആ സംഘടനകളെ യുഎന്നിൽ നിന്ന് വേർതിരിക്കാനാണ് ഈ പദം ഉപയോഗിച്ചത്.
  • CBO: Community Based Organization ) - 
    • കമ്മ്യൂണിറ്റി തലത്തിൽ രൂപീകരിച്ച ഗ്രാസ് റൂട്ട് ലെവൽ ഓർഗനൈസേഷനുകളാണ്.
  • NPO: Not for Profit Organisation / Non Profit Organisation 
    • അവരുടെ പ്രവർത്തനത്തിന്റെ ലാഭം ഷെയർ ഹോൾഡർമാർക്ക് പുനർവിതരണം ചെയ്യുകയല്ല അവരുടെ ലക്ഷ്യം (ലാഭത്തിന് വേണ്ടിയല്ല ...)
  • PVO: Private Voluntary Organisation
    • CBO- കളും NPO- കളും PVO- കളായി രൂപപ്പെടുത്താവുന്നതാണ്, അവ ഗവൺമെന്റുകൾക്കോ ​​കമ്പനികൾക്കോ ​​എതിരായി "സ്വകാര്യ" വ്യക്തികളാണെങ്കിൽ.
  • VO :   Voluntary Organisation

രചയിതാവ്

സി എ തരുൺ ജഗദിഷ്‌ 

ചാർട്ടേർഡ് അക്കൗണ്ടന്റ്

തയ്യാറാക്കിയത് 

എൻഡോവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ( Endovest Private Limited )

www.endovest.com 

 

കൂടുതൽ അറിയുക 

12AB റെജിസ്ട്രേഷൻ

80G റെജിസ്ട്രേഷൻ 

Niti Ayog (NGO Darpan) റെജിസ്ട്രേഷൻ 

CSR-1

FCRA റെജിസ്ട്രേഷൻ 

FCRA പുതുക്കൽ 

FCRA മുൻ‌കൂർ അനുമതി  

FCRA SBI NDMB ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള പ്രക്രിയ 

 

Comment As:

Comment (0)