
Support Evaan
ഏറ്റെടുക്കാം
നമുക്ക്
ഇവാനെ ഹൃദയപൂർവം...
ഇത് ഇവാൻ . പിച്ചവെച്ചു തുടങ്ങും മുമ്പേ അത്യസാധാരണമായ ജനിതക രോഗത്തിന്റെ പിടിയിലാണീ കുഞ്ഞ്.
എസ് എം എ (സ്പൈനൽ മസ്കുലാർ അട്രോഫി) യെക്കുറിച്ച് ഈ അടുത്ത കാലങ്ങളിൽ പല വാർത്തകളും വന്നതാണ്. സെൽജസ്മ എന്ന ജീൻ തെറാപ്പി വഴി കുട്ടിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരാൻ സാധിക്കേണ്ടതാണ്. രണ്ടു വയസിനു മുൻപ് തന്നെ ഈ മരുന്ന് നൽകേണ്ട അനിവാര്യതയും ഉണ്ട്.
ഇപ്പോഴിതാ……… കോഴിക്കോട് ജില്ലയിലെ പാലേരിയിലെ കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും ഏകമകനായ മുഹമ്മദ് ഇവാനിനും എസ് എം എ ടൈപ്പ് 2 സ്ഥിരീകരിച്ചിരിക്കുന്നു. ഒട്ടേറെ ആശുപത്രികളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. വി ടി അജിത് കുമാറാണ് ഇവാന്റെ അസുഖം സ്ഥിരീകരിച്ചത്. എന്നാൽ ഭീമമായ തുക മുടക്കി പുറത്തു നിന്ന് കൊണ്ട് വരേണ്ട മരുന്നുകൾ ചികിത്സാവശ്യാര്ഥം വേണമെന്ന കാര്യം
ആ മാതാപിതാക്കളെ പിന്നെയും തളർത്തി.
അന്നന്നത്തെ കാര്യങ്ങൾ തട്ടിമുട്ടി നീക്കുന്ന ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും എത്രയോ അപ്പുറത്തുള്ളതാണ് ഡോക്ടർ വിധിച്ചതത്രയും. നമ്മൾ ഒരുമിച്ച് കൈകോർത്താൽ ഇവാന്റെ കുരുന്നുജീവൻ അണഞ്ഞുപോവാതെ കാക്കാൻ കഴിയും; ഒപ്പം നൗഫലിന്റെയും ജാസ്മിന്റെയും കണ്ണീരൊപ്പാനും.
ഈ പുണ്യകർമ്മം നിറവേറ്റാൻ ജില്ലയിലെ മന്ത്രിമാർ, എം പി മാർ എം എൽ എ മാർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ രക്ഷാധികാരികളായി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ചെയർമാൻ (Ph. 9645210541), കെ. സിദ്ദീഖ് തങ്ങൾ കൺവീനർ (Ph. 9495558786) , സി.എച്ച് ഇബ്രാഹിംകുട്ടി ട്രഷറർ (Ph. 9664543333) ആയുള്ള ഒരു സർവകക്ഷി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഈ ഭാരവാഹികൾ തന്നെ കൈകാര്യം ചെയ്യുന്ന കുറ്റ്യാടി ഫെഡറൽ ബാങ്കിലെ ഒരു അക്കൗണ്ട് മുഘേന ധനസമാഹരണം നടത്താനും തീരുമാനിച്ചു. തുടക്കത്തിലേ നാനാ ദിക്കുകളിൽനിന്ന് വളരെ അനുകൂലമായ പ്രതികരണങ്ങളും സംഭാവന വാഗ്ദാനങ്ങളും വന്നുകഴിഞ്ഞു.
നാട്ടിലും ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലിയുള്ള അനേകം ആളുകളും അവരുടെ വിശാലമായ കുട്ടായ്മകളും കുടിയൊന്ന് മനസ്സുണർന്ന് പ്രവർത്തിച്ചാൽ നമുക്കി ഉദ്യമം വേഗത്തിൽ ഫലവത്താക്കാം.
18 കോടിയോളം രൂപ ചികിത്സാ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഫണ്ട് സമാഹരണത്തിൽ ഏവരുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടി.പി രാമകൃഷ്ണൻ MLA, ഉണ്ണി വേങ്ങേരി, എ.പി വിജയൻ, എസ് പി കുഞ്ഞമ്മദ്,
കെ.വി കുഞ്ഞിക്കണ്ണൻ, സിദ്ധീഖ് തങ്ങൾ, റസാഖ് പലേരി, മേനിക്കണ്ടി അബ്ദുല്ല, ഡോ: അജിൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു.
ഇവാൻ ചികിത്സാ സഹായ കമ്മിറ്റി,പാലേരി
സംഭാവനകൾ അയക്കാനുള്ള ബേങ്ക് അക്കൗണ്ട് നമ്പർ .....
Name: kallullathil Muhammed Ewaan Chikitsa Sahaya Committee Paleri
Ac no: 20470200002625
IFSC: FDRL0002047
Federal Bank, Kuttiadi
UPI Payment - 7034375534 (JASMINE NM)
UPI ID: kmecscommittee625@fbl
ദിവസേനയുള്ള ധന സമാഹരണ അപ്‌ഡേറ്റുകൾ നോക്കുവാൻ vellcast.com എന്ന പോർട്ടൽ സന്ദർശിക്കുക.
ശ്രദ്ധിക്കുക: വ്യാജന്മാർ ചില പോസ്റ്ററുകൾ വ്യാജ അക്കൗണ്ട് വിവരങ്ങളോടെ പുറത്തുവിട്ടേക്കാം. vellcast.com ൽ ബാങ്ക് അക്കൗണ്ടും Gpay നമ്പറും സ്ഥിരീകരിക്കാം.