വിശപ്പ് രഹിത പദ്ധതിയുടെ രണ്ടാം ഘട്ടം ഒരുങ്ങുന്നു


vellcast admin
ആലപ്പുഴ: ഭക്ഷ്യവകുപ്പിന്റെ കീഴിലുള്ള സുഭിക്ഷയുടെ കീഴിൽ ആലപ്പുഴ വിശപ്പ് രഹിത പദ്ധതിയുടെ രണ്ടാം ഘട്ട സ്നേഹത്താഴം ഒരുങ്ങുന്നു. പദ്ധതി ചെയർമാനായ ജില്ലാ ഭരണാധികാരി ശ്രീ. A. അലക്സാണ്ടർ ഐ.എ.എസ്. മുമ്പാകെ കലക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. ജില്ലാ സപ്ലൈ ഓഫീസർ ശ്രീമതി. ബീന അദ്ധ്യക്ഷയായി.
ഒന്നാം ഘട്ടത്തിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ വിധവകൾ, ഒറ്റപ്പെട്ട് കഴിയുന്നവർ, ഭിന്നശേഷിക്കാർ, ജീവിതം ബുദ്ധിമുട്ടിലായവർ, മഹാ രോഗം ബാധിച്ചവർ എന്നിവർക്കാണ് ഈ പദ്ധതിയിൽ ഭക്ഷണം എത്തിക്കുക. നൂറിൽപ്പരം അംഗങ്ങൾക്ക് ഈ പദ്ധതിയിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. സ്നേഹജാലകം വഴി ആണ് ഈ ഭക്ഷണക്രമീകരണം ചെയ്തിട്ടുള്ളത്, രണ്ടാം ഘട്ടം ഉദ്ഘാടനം വരും ദിവസങ്ങളിൽ ഭക്ഷ്യവകുപ്പ് മന്ത്രി ശ്രി. അനിൽ നിർവ്വഹിക്കും...