കൂട്ടിക്കലിന് ഒരു അതിജീവനം


കോട്ടയം : പ്രകൃതി ദുരന്തം കണ്ണീരിലാഴ്ത്തിയ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ മേഖലയിലെ നിരാലംബരായ ജനതയ്ക്ക് സഹായമായി ശ്രീ സത്യസായി സേവ സംഘടന മഹിളാ വിഭാഗം. സായി സ്പർശം പദ്ധതിയിൽ ശ്രീ സത്യ സായി സേവാ സംഘടന മഹിളാ വിഭാഗം - കേരളം സംഘടിപ്പിച്ച ഗാർഹിക ആവശ്യത്തിനായുള്ള സ്റ്റീൽ പാത്രങ്ങൾ കൂട്ടിക്കലിലെ 450 കുടുംബങ്ങൾക്ക്പ നൽകുന്ന പദ്ധതി ജില്ലാ കലക്ടർക്കു വേണ്ടി ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ശ്രീമതി. ജിനു പൊന്നുസ് കലക്ട്രേറ്റിൽ വെച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
SSSSO സംസ്ഥാന SSSVIP സ്റ്റേറ്റ് സോണൽ ഇൻചാർജ്ജ് ശ്രീ.പ്രേംസായി ഹരിദാസ്,ചടങ്ങിൽ മുഖ്യാതിഥി ആയി. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ശ്രീ.കെ.രാമചന്ദ്രൻ പിള്ള, കോട്ടയം ജില്ലാ കോർഡിനേറ്റർമാരായ ശ്രീ.സുരേഷ്, ശ്രീ.ബിജു. മഹിളകൾക്ക് വേണ്ടി ആലപ്പുഴ ജില്ലാ മഹിളാ കോർഡിനേറ്റർമാർ ശ്രീമതി. രാജശ്രീ രാമചന്ദ്രൻ, ശ്രീമതി. ലതാ ബാബു, കോട്ടയം യൂത്ത് ഇൻ ചാർജ്ജ് ശ്രീ. ഹരീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.