മെഡിക്കൽ കോളേജ് കോവിഡ് വാർഡിലേക്ക് വാട്ടർ പ്യുരിഫയർ നൽകി


vellcast admin
മെഡിക്കൽ കോളേജ് കോവിഡ് ഐസോലാഷൻ വാർഡിലേക്ക് കുറ്റിപ്പാടം ഇര്ശാദിയ്യ കമ്മറ്റിയുടെ സഹകരണത്തോടെ സഹായി വാദിസലാം ഹോട് വാട്ടർ പ്യുരിഫയർ മെഷീൻ നൽകി. സഹായി ജനറൽ സെക്രട്ടറി കെ.എ നാസർ ചെറുവാടി മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. എം.പി ശ്രീജയന് കൈമാറി. ചടങ്ങിൽ പി.കെ സലാഹുദ്ധീൻ മുസ്‌ലിയാർ, ശംസുദ്ധീൻ പെരുവയൽ, ഹെഡ് നഴ്‌സ് ഓമന, നഴ്സിങ് അസിസ്റ്റന്റ് ഷീബ എന്നിവർ സംബന്ധിച്ചു.