മേപ്പയ്യൂർ നോർത്ത്സുരക്ഷപെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ശിലയിട്ടു


മേപ്പയ്യൂർ നോർത്ത് 'സുരക്ഷ' പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ടി.പി.രാമകൃഷ്ണൻ MLA ശിലയിട്ടു.
പാലിയേറ്റീവ് രംഗത്തെ മൂന്ന് വർഷത്തെ അനുഭവ കുതിപ്പിലാണ് 'സുരക്ഷ'ക്ക് സ്വന്തമായി കെട്ടിടമുയരുന്നത്. നൂറ് കണക്കിന് കിടപ്പു രോഗികൾക്ക് സ്വാന്തനമേകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. നഴ്സിങ്ങ് പരിചരണവും' പാലിയേറ്റീവ് ഉപകരണങ്ങളും നിരവധി പേർക്ക് സഹായകമായി. കിടപ്പു രോഗികൾക്ക് ഹോം കെയർ രണ്ട് വർഷം പിന്നിട്ടു മന്ത്രിയായിരിക്കെ ടി.പി.രാമകൃഷ്ണൻ അനവദിച്ച ആംബുലൻസ് മുതൽക്കൂട്ടായി .
മേപ്പയ്യൂർ ടൗണിൻ്റെ ഹയഭാഗത്ത് വില ക്കെടുത്ത 12 സെൻ്റ് സ്ഥലത്താണ് പണിയുന്നത്. താഴത്തെ നിലയിൽ ഫിസിയോതെറാപ്പി യൂനിറ്റും വയോജന വിശ്രമകേന്ദ്രവും നഴ്സിങ്ങ് പരിചരണ സംവിധാന വു മാ ണ് ഒരുക്കുന്നത്. മുകൾ നിലയിൽ ഹാളും വിഭാവനം ചെയ്യുന്നു.
ആദ്യഘട്ട വിഭവ സമാഹരണ
ത്തിലൂടെയാണ് സ്ഥലം വാങ്ങിയത്
കെട്ടിട നിർമ്മാണത്തിനായി രണ്ടാം ഘട്ട വിഭവ സമാഹരണം ആരംഭിച്ചു കഴിഞ്ഞു. ആറ് മാസത്തിനകം കെട്ടിടം പണി പൂർത്തീകരിക്കും.
തറക്കല്ലിടൽ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അധ്യക്ഷനായിരുന്നു. സുരക്ഷ സെക്രട്ടരി എം.രാജൻ മാസ്റ്റർ റിപ്പോർട്ഞവതരിപ്പിച്ചു.
മുൻ MLA എൻ.കെ.രാധമേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡണ്ട് പി.പ്രസന്ന ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, ഓടയിൽ സുനി, കെ കെ വിജിത്ത് എന്നിവർ സംസാരിച്ചു.'
സുരക്ഷ പ്രസിഡണ്ട് കെ.കെ.ബാബു നന്ദി പറഞ്ഞു.