കൊറോണ തടസ്സമായില്ല, തുടർച്ചയായി പത്താം വർഷവും നിഖിലിന്റെ പിറന്നാൾ ആഘോഷം സ്നേഹ നികേതനിൽ


കൂത്തുപറമ്പ് : കൊറോണ കാലത്തും തന്റെ പിറന്നാൾ ആഘോഷം പ്രയാസം അനുഭവിക്കുന്ന അഗതി മന്ദിരത്തിലെ അമ്മമാർക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകി ആഘോഷിച്ചു യുവാവ് മാതൃക തീർത്തു.പെരളശ്ശേരി കോട്ടം സ്വദേശിയും വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഡയരക്ടറുമായ നിഖിൽ രാഘവ് ആണ് പിറന്നാൾ ആഘോഷം കൂത്തുപറമ്പ് സ്നേഹ നികേതനിലെ അമ്മമാർക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകി ആഘോഷിച്ചത്.
തുടർച്ചയായി പത്താം വർഷമാണ് നിഖിലിന്റെ പിറന്നാൾ ആഘോഷം സ്നേഹ നികേതനിൽ വച്ചു സംഘടിപ്പിക്കുന്നത്.
വേങ്ങാട് സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ ഉദ്ഘാടനം ചെയ്തു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സനോജ് നെല്ല്യാടൻ, ട്രഷറർ ശ്രീജേഷ് കിരാച്ചി, ബാലവേദി പ്രസിഡന്റ് സഞ്ജയ് പാലായി, സെക്രട്ടറി അഖിലേഷ് പുതുക്കൂടി,എൻ എസ് സി ജില്ലാ പ്രസിഡന്റ് സി കെ അമീർ ഷാ,മാധ്യമ പ്രവർത്തകൻ പ്രേമരാജൻ മാലൂർ, മദർ സൂപ്പീരിയർ എൽസീന തുടങ്ങിയവർ സംസാരിച്ചു.