•   Saturday, 26 Apr, 2025

സാന്ത്വന പരിചരണ രംഗത്ത് സുരക്ഷയുടെ 3 വർഷം

Generic placeholder image
  vellcast admin

 

 

കോഴിക്കോട് ജില്ലയിലെ മുഴുവൻ കിടപ്പു രോഗികൾക്കും ഗൃഹപരിചരണം ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തനമാരംഭിച്ച കോഴിക്കോട് സുരക്ഷപെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി 3 വർഷം പിന്നിടുകയാണ്. സാന്ത്വന പരിചരണ രംഗത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായി മാറാൻ

സുരക്ഷയ്ക്ക് കഴിഞ്ഞു. 4000 കിടപ്പു രോഗികൾക്ക് വീട്ടുകളിൽ ചെന്നു തുടർപരിചരണം നൽകുന്നതോടൊപ്പം, അവശ്യമരുന്നുകൾ, മരുന്നു വാങ്ങാനാവശ്യമായ സാമ്പത്തിക സഹായങ്ങൾ, പെൻഷൻ, ഭക്ഷ്യക്കിറ്റുകൾ,

വസ്ത്രങ്ങൾ എന്നിവ മേഖലാ തലത്തിൽ നൽകി വരുന്നുണ്ട്. ജീവിതശൈലി രോഗ പരിശോധനയും വീടുകളിൽ പോയി ചെയ്യുന്നുണ്ട്.

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ നിന്നും പരിശീലനം ലഭിച്ച 1,300 വളണ്ടിയർമാരും ഏകദിന പരിശീലനം സിദ്ധിച്ച 3000 വളണ്ടിയർമാരും

ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നു.

16 സോണൽ കമ്മറ്റികളും, 224 മേഖലാ കമ്മറ്റികളും, 1084 യൂനിറ്റ് കമ്മറ്റികളും

ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

പ്രളയാനന്തര കാലഘട്ടത്തിൽ മറ്റു സന്നദ്ധ സംഘടനകളോടൊപ്പം കൈകോർത്ത് മെഗാ മെഡിക്കൽ ക്യാമ്പുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയിട്ടുണ്ട്.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുന്നു. ഓഫീസുകളും വീട്ടുകളും പൊതു ഇടങ്ങളും അണുവിമുക്തമാക്കുന്ന ശുചീകരണ

പ്രവർത്തനങ്ങളും കോവിഡ മരണ ശവ സംസ്കാരങ്ങളും രോഗികളെ ആശുപത്രികളിലും മറ്റും എത്തിക്കുന്നതിലും FLTC, DCC എന്നിവയുടെ പ്രവർത്തങ്ങളിലും

ആദ്യം മുതൽ സജീവമായി മുന്നിട്ടിറങ്ങിയത്

സുരക്ഷയുടെ വളണ്ടിയർമാരാണ്. തെരുവിലെ മനുഷ്യരുടെ കോവിഡ് പ്രതിരോധ പുനരധിവാസ ക്യാമ്പിൻ്റെ ചുമതല സുരക്ഷ നിർവഹിച്ചിട്ടുണ്ട്.

 

3-ആം വാർഷികത്തിൻ്റെ ഭാഗമായി 2021 ആഗസ്റ്റ് 19 ന് NG0 യൂണിയൻ ഹാളിൽ വെച്ച്

പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം ബഹു മാനപ്പെട്ട പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും

MLA മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.പി.

കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കാനത്തിൽ ജമീല, ഡോക്ടർ.കെ.സുരേഷ്, ഡോക്ടർ.കെ.പി. അരവിന്ദൻ, പി മോഹനൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. പി.മോഹനൻ മാസ്റ്റർ ചെയർമാനായ ഉപദേശക സമിതിയാണ് സുരക്ഷയുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നത്. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

ചെയർമാനും പി.അജയകുമാർ ജനറൽ കൺവീനറും സന്നാഫ് പാലക്കണ്ടി ട്രഷററുമാണ് കെ.ജമീല MLA. ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ

സുരേന്ദ്രൻ, സൂര്യ ഗഫൂർ, പരീത് കണ്ണങ്കണ്ടി, സനാഥ് BS, ഒ.ശ്യാമള എന്നിവരാണ് മറ്റു ഭാരവാഹികൾ. 

 

 

 

Comment As:

Comment (0)