ADRF കാലിക്കറ്റ് സേന CDRF ന് തുടക്കമായി
ARDF കാലിക്കറ്റ് സേന CDRF ന് തുടക്കമായി. കോഴിക്കോട് - താമരശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹ്മാൻ ADRF കാലിക്കറ്റ് താമരശ്ശേരി യൂണീറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ARDF സ്റ്റേറ്റ് ചീഫ് പാട്രനായ കേണൽ വിജയകുമാർ, ADRF സ്റ്റേറ്റ് ചീഫ് കോഡിനേറ്റർ ശ്രീ പ്രേം സായി ഹരിദാസ്, ഹരിത കേരള മിഷൻ - ആലപ്പുഴ ജില്ല കോർഡിനേറ്റർ K.S. രാജേഷ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. CDRF ചീഫ് പാട്രനായ സി. ടി ടോം (റിട്ട. SP ) ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും, ജന പ്രതിനിധികളും, CDRF അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളും, ക്ഷണിപ്പെട്ട സന്നദ്ധ സേവന പ്രവർത്തകരും മുൻപാകെ ADRF എന്ന സന്നദ്ധ സേന ഓരോ ജില്ലയിലേയും ഭരണകൂടങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ മുഖ്യാതിഥിയായ ADRF സ്റ്റേറ്റ് ചീഫ് കോർഡിനേറ്റർ ശ്രീ.പ്രേംസായി ഹരിദാസ് വിശദീകരിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ ADRF സ്റ്റേറ്റ് ചീഫ് പാട്രൻ ശ്രീ.കേണൽ വിജയകുമാർ താമരശ്ശേരി കേന്ദ്രീകരിച്ചു നടപ്പിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണവും നൽകി.
ഡിസാസ്റ്റർ മാനേജ്‌മെന്റ് ചുമതല സിനീഷ് കുമാറിനു നൽകി. ജന പ്രതിനിധികളായ ഖദീജ സത്താർ, എ അരവിന്ദൻ, അയൂബ് ഖാൻ, മഞ്ജിത, സൗദ ബീവി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രജീഷ് താമരശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.പി ഉസ്മാൻ നന്ദി പറഞ്ഞു. പുതുപ്പാടി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിൽ #CDRF യൂണിറ്റ് തുടങ്ങുന്നതിനായി സേവന തല്പരരായ പ്രതിനിധികൾ പങ്കെടുത്തു. യോഗം വൈകിട്ട് 6 മണിയോടെ സമാപിച്ചു.