വയനാട് ജില്ലയിലെ ആദിവാസി ഊരുകളിൽ കഴിയുന്ന പാവങ്ങൾക്ക് ഏയ്ഞ്ചൽസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ സ്നേഹശേഖരം


ANGELS International Foundation
വയനാട് ജില്ലയിലെ ആദിവാസി ഊരുകളിൽ കഴിയുന്ന പാവങ്ങൾക്ക് ഏയ്ഞ്ചൽസ് ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ഓണസമ്മാനം.
മുന്നൂറോളം കുടുംബങ്ങൾക്കുള്ള വസ്ത്രങ്ങൾ, ഭക്ഷണവിഭവങ്ങൾ, പ്ലാസ്റ്റിക് ഷീറ്റുകൾ തുടങ്ങിയവയുമായി ടീം ഏയ്ഞ്ചൽസ് പ്രവർത്തകർ യാത്ര പുറപ്പെട്ടു.
സ്നേഹശേഖര യാത്ര ഏയ്ഞ്ചൽസ് സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: പി പി വേണുഗോപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡോ: അജിൽ അബ്ദുള്ള, ഡോ: മനോജ് കാളൂർ, അഡ്വ: മാത്യു കട്ടിക്കാന, ഫിറോസ്ഖാൻ, എഞ്ചി:മമ്മദ് കോയ, അബൂബക്കർ, മുനീർ മണക്കടവ്, ജെസ്ലി റഹ്മാൻ, ഏയ്ഞ്ചൽസ് വളണ്ടിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
വയനാട് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ വയനാട് ഡെവലപ്മെൻ്റ് കമ്മീഷണർ ശ്രീമതി പ്രിയങ്ക ഐഎഎസ് സ്നേഹശേഖരം ഏറ്റുവാങ്ങി.