•   Saturday, 26 Apr, 2025

സൗജന്യ വസ്ത്ര വിതരണ കേന്ദ്രം ഉദ്ഘാടനവും പുസ്തക ചലഞ്ചും

Generic placeholder image
  vellcast admin

കുറ്റ്യാടി : ചിന്നൂസ് കൂട്ടായ്മ കുറ്റ്യാടിയുടെ സൗജന്യ വസ്ത്ര വിതരണ ഷോറൂമിന്റെ ഉദ്ഘാടനവും , നിർദ്ദനരായ വൃക്കരോഗികൾക്കായുള്ള ധനസമാഹരണാർത്ഥം നടത്തുന്ന പുസ്ത ചലഞ്ചും പ്രശസ്ത എഴുത്തുകാരൻ നവാസ് മൂന്നാംകൈ രചിച്ച " ആരോഗ്യ വിചാരം " എന്ന കൃതിയുടെ പ്രകാശന കർമ്മവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് ലൂമിനസ് പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ അവാർഡ് വിതരണവും ബഹു: കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഒ.ടി. നഫീസ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Comment As:

Comment (0)