ചിന്നൂസിന്റെ രണ്ടാമത് രക്തദാന യാത്ര


കോവിഡ് കാലത്തെ രക്തബാങ്കുകളിലെ രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിന് സഹായകമായി കുറ്റ്യാടിയിലെ ചിന്നൂസ് ബ്ലഡ് ഡോണഷൻ ഫോറം പ്രവർത്തകർ ഇന്ന് കോഴിക്കോട് ഗവ.W&C ഹോസ്പിറ്റലിൽ രക്തദാനം നിർവ്വഹിച്ചു..
ഈ മാസം ചിന്നൂസ് കൂട്ടായ്‌മ നടത്തിയ രണ്ടാമത്തെ ക്യാമ്പായിരുന്നു ഇത്..
രാവിലെ 8 മണിക്ക് സലാം NP യുടെ സ്വാഗതഭാഷണത്തിന് ശേഷം കുറ്റ്യാടി ടൗൺ മെമ്പർ Ac മജീദ് ആശംസ നേർന്നു, തുടർന്ന് കുറ്റ്യാടി പോലീസ് സബ് ഇൻസ്‌പെക്ടർ ഷാജിദ് ഫ്ലാഗ്ഗ് ഓഫ് ചെയ്ത രക്തദാന വാഹനം 10 മണിയോടെ ഹോസ്പിറ്റലിലെത്തി. 5 വനിതകളടക്കം 26 പേരാണ് സംഗത്തിലുണ്ടായിരുന്നത്... ബ്ലഡ് ബാങ്ക് കൗൺസലർ അമിത രക്തദാതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി..രക്തദാതാക്കൾക്കും സംഘാടകർക്കും ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.അഫ്സൽ.C.K സർട്ടിഫിക്കറ്റുകൾ നൽകി.
അഷ്റഫ് കുറ്റ്യാടി,നാസർ മാഷ് ആയഞ്ചേരി, സലാം ടാലന്റ്,മുനീർ പാറക്കടവ്,ഷമീം പാലേരി തുടങ്ങിയവർ രക്തദാന ക്യാമ്പിന്ന് നേതൃത്വം നൽകി...രക്ത ദാതാക്കൾക്ക് സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ കൊമ്മേരി കൾച്ചറൽ ഫോറം വക വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.. ആദ്യ രക്തദാനം നടത്തിയ,രക്തദാതാക്കളിൽ ഏറ്റവും പ്രായം കുറഞ്ഞ ഫഹീമ NP യെ സലീം കൊമ്മേരി ഭക്ഷണ ശേഷം പൊന്നാടയണിയിച്ചു. നാസർ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷ്റഫ് കുറ്റ്യാടി,ആദർശ് കേളി,മുനീർ,റഫീഖലി,ഷമീം,ഫഹീമ ,സലീം കൊമ്മേരി എന്നിവർ സംസാരിച്ചു..