•   Thursday, 02 May, 2024

കോവിഡ് -19 വാരിയേഴ്സിന് അവാർഡ് വിതരണം നടത്തി

Generic placeholder image
  vellcast admin

ക്യു. എസ്. എസ്.എസിന്റെയും, കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെയും, കാരിത്താസ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ   international volunteer's day  അനുസ്മരണത്തിന്റെ ഭാഗമായി  കോവിഡ് -19 വാരിയേഴ്സിന് അവാർഡ് വിതരണം നടത്തി. Covid മഹാമാരിയുടെ കാലഘട്ടത്തിൽ ക്യു. എസ്. എസ്. എസ്. നടത്തി വന്നിരുന്ന സേവനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വോളന്റിയർമാർക്ക് പ്രധാനമായും covid മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയ വോളന്റിയർമാർക്കാണ് അവാർഡ് നൽകി അനുമോദിച്ചത്. Kssf ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കലാണ്   അവാർഡ് വിതരണം ചെയ്തത്.  ക്യു. എസ്. എസ്. എസ് ഡയറക്ടർ റവ. ഫാ. അൽഫോൺസ്. എസ്.  അധ്യക്ഷത വഹിച്ച യോഗത്തിൽ  ക്യു. എസ്. എസ്. എസ്. അസി. ഡയറക്ടർ റവ. ഫാ. ജോ ആന്റണി അലക്സ് സ്വാഗതം ആശംസിച്ചു. റവ. ഫാ. ലെനിൻ ലിയോൺസ്, സിസ്റ്റർ ജെസ്സിനാ, ശ്രീ. രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കാരിത്താസ് പ്രോജക്ട് കോർഡിനേറ്റർ  ശ്രീ. റിനീഷ്‌ ആന്റണി എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു.

 

Comment As:

Comment (0)