ക്രിസ്തുമസ് കേക്കിനോടൊപ്പം ഒത്തിരി സ്നേഹവുമായി കേരള ജീപ്പേർസ് ഫെഡറേഷൻ ആശ്രയയിൽ


ക്രിസ്തുമസ് കേക്കിനോടൊപ്പം ഒത്തിരി സ്നേഹവുമായി കേരള ജീപ്പേർസ് ഫെഡറേഷൻ ആശ്രയ സങ്കേതത്തിലെത്തി. മൂന്നു വർഷങ്ങൾക്ക് മുൻപ് ഓഫ് റോഡ് ഡ്രൈവിങ്ങിൽ മാസ്മരികത സൃഷ്ടിക്കുന്ന യുവമനസുകളുടെ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചതുമുതൽ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾക്കും അവർ നേതൃത്വം കൊടുത്തുവരുന്നു . മധ്യ കേരളത്തിൽ പ്രളയം കശക്കിയെറിഞ്ഞപ്പോഴും , മൂന്നാറിലെ പെട്ടിമുടിയിൽ മലയിടിഞ്ഞു ഒരു ഗ്രാമത്തെ മുഴുവൻ ഇല്ലാതാക്കിയപ്പോഴും അവർ കരുതലുമായി അവിടങ്ങളിൽ ഓടിയെത്തി .....
ഈ ക്രിസ്‍തുമസ് കാലത്ത് കേരള ജീപ്പേർസ് ഫെഡറേഷന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് അവർ ആശ്രയയിലെ മക്കൾക്ക് കേക്കും ഒപ്പം ഭക്ഷ്യസാധനങ്ങളും നൽകിയത് . ഫെഡറേഷന്റെ മുൻനിര പ്രവർത്തകരായ ലിന്റോ തോമസ് , ശ്യാം പി.എഫ് , അജിൽ കെ. ജേക്കബ് , വിഷ്ണു രാജ് എന്നിവർ സങ്കേതത്തിലെത്തി സഹായങ്ങൾ മിനി ജോസിന് കൈമാറി