ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ന്യൂറോ റിഹാബ് പദ്ധതി 'റിഹാബിറ്റ്'ന് തുടക്കമായി


കോഴിക്കോട്: ശരീരത്തിന്റെ ചലന ശേഷി ഭാഗികമായോ പൂർണമായോ തളർന്നു പോയവരെ പുനരധിവസിപ്പിക്കുവാനുള്ള ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള ന്യൂറോ റിഹാബ് പദ്ധതി - 'റിഹാബിറ്റ്' ന് തുടക്കമായി.
ശരീരം തളർന്നിട്ടും മനസ്സ് തളരാതെ അംഗപരിമിതിയെ മറികടന്ന കുഞ്ഞബ്ദുല്ല കാട്ടുകണ്ടി, റഹീസ് ഹിദായ, അഡ്വ: സംഗീത ഹരി, ബഷീർ മമ്പുറം എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ന്യൂറോ റിഹാബ് സെന്റർ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് പദ്ധതി പ്രഖ്യാപനം പി. കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ അഹമ്മദും, റിഹാബിറ്റ് വെബ്സൈറ്റ് ലോഞ്ചിങ് പാരിസൺസ് ഗ്രൂപ്പ് എം. ഡി. എൻ. കെ. മുഹമ്മദലിയും നിർവഹിച്ചു.
മാനന്തവാടി എം എൽ എ ഓ. ആർ. കേളു, ഐ പി എം ഡയറക്ടർ ഡോക്ടർ അൻവർ ഹുസൈൻ, ഡോക്ടർ ദിൽശത്ത് റൈഹാന, എടപ്പാൾ ആയൂർ ഗ്രീൻ എം ഡി ഡോക്ടർ സക്കരിയ്യ, യു. എൽ. സി. സി. ഡയറക്ടർ ഡോക്ടർ ജയരാജ്, ഹാപ്പി ഫുഡ്‌സ് ചെയർമാൻ മുഹമ്മദ് സാലിഹ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ശ്രീജയൻ, റഹ്മാനിയ വി. എച്ച്. എസ്സ്. എസ്സ്. പ്രിൻസിപ്പാൾ കെ. പി. ആഷിക്ക്, കെ എം അശ്റഫ്, കെ പി ഹനീഫ, നിയാസ് കെ വി, എം. കെ. നൗഫൽ, എഞ്ചിനീയർ മുഹമ്മദ് മിറാഷ്, എം. എസ്. സലീം, സിദ്ദീഖ് തിരുവണ്ണൂർ, എഞ്ചിനിയർ സുധീർ അഹമ്മദ്, നേഹ എന്നിവർ സംസാരിച്ചു.