•   Thursday, 15 May, 2025
kozhikode helpinghandscharitabletrust

അന്താരാഷ്ട്ര ബധിര വാരത്തിൽ ബധിര സമൂഹത്തിന് ജീവൻരക്ഷാ പരിശീലന പദ്ധതിയുമായി ഹെൽപ്പിങ്ങ് ഹാൻ്റ്സ് 

Generic placeholder image
  vellcast admin

കോഴിക്കോട് : അന്താരാഷ്ട ബധിര വാരത്തോടനുബന്ധിച്ച്  ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ഏഞ്ചൽസ് ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെയും പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ബധിരർക്കായി അടിയന്തിര ജീവൻ രക്ഷാ പരിശീലപരിപാടി സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് ക്യാമ്പസിന് സമീപം കെയർ ഹോമിൽ നടത്തിയ  പരിശീലനത്തിന് എയ്ഞ്ചൽസ് ബിഎൽഎസ് ട്രൈനർ  മുനീർ മണക്കടവ് , ടി. മുഹമ്മദ് ഹനീഫ, മുഹമ്മദ് റെനീം എന്നിവർ നേതൃത്വം നൽകി.
സാധാരണ ജീവിതം നയിക്കുന്നവരെ പോലെ ബധിര വിഭാഗക്കാരും റോഡപകടങ്ങളിൽ പ്പെടുന്നവരെ അഭിമുഖീകരിക്കാറുണ്ട് , ഇത്തരം സന്ദർഭകളിൽ ഇവരെ അതിജീവിക്കാൻ പ്രാപ്തരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഹെൽപിങ് ഹാൻഡ്‌സ് പരിപാടി സംഘടിപ്പിച്ചത്.  

കെ.അബ്ദുൾ റസാഖ്, പി.ടി അബ്ദുൾ വാഹിദ് കെ. ഇ രശ്മിത, ടി.പി നസ്റിയ എന്നിവർ ആംഗ്യ ഭാഷാ വിവർത്തനം നടത്തി. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷനിൽ നിന്നുള്ള 42 പേരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

Comment As:

Comment (0)