ഐ എ ജി ഓൺലൈൻ യോഗം ചേർന്നു


സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ കോഴിക്കോട് ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (ഐ എ ജി ) ഓൺലൈൻ യോഗം ഐ എ ജി ചെയർമാൻ കൂടി ആയ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്‌ഡി IAS ന്റെ അധ്യക്ഷതയിൽ ചേർന്നു. ഏതൊരു സന്നിഗ്ദ ഘട്ടത്തിലും ജില്ലാ ഭരണകൂടത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും അവരുടെ പ്രവർത്തകരെയും കളക്ടർ പ്രശംസിച്ചു. നല്ല കോഴിക്കോടിനു വേണ്ടി ഈ കൂട്ടായ്മയിലൂടെ പദ്ധതികളുടെ ആവിഷ്കാരം ചെയ്യാൻ യോഗം തീരുമാനിച്ചു.
മാലിന്യ മുക്ത, പ്ലാസ്റ്റിക് മുക്ത കോഴിക്കോടിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള അവബോധം സൃഷ്ടിക്കാനുള്ള തുടർ പദ്ധതികൾക്ക് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു.
ഇപ്പോൾ വളരെ ശുചിയായി ഉള്ള ബീച്ച് അടക്കമുള്ള ടൂറിസ്ററ് സ്ഥലങ്ങലും പൊതു സ്ഥലങ്ങളും തുറന്നു കഴിഞ്ഞാൽ ഇതേ രീതിയിൽ തന്നെ വൃത്തിയായി നിലനിർത്താനുള്ള പ്രയത്നം ഐ എ ജി യുടെ കൂടെയുള്ള സന്നദ്ധ സംഘടനകളെയും കൂട്ടി ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചു.
ഐ എ ജി കൺവീനർ ഡോ. അജിൽ അബ്ദുല്ല പദ്ധതിയുടെ വിശദീകരണം നടത്തി. 45 ഓളം സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ
പി എച്ച് താഹ, സന്തോഷ് കുമാർ വി പി, നിഷാൻ അഹമ്മദ്, സിക്കന്ദർ പി പി , അക്ബർ അലി ഖാൻ, , അബ്ദുൽ മനാഫ്, ജിഷ്ണു രാജ്, അരുൺദാസ് , ശശി കോലോത്ത്, റഫീഖ് കമ്രാൻ എന്നിവർ സംസാരിച്ചു .