ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ മികച്ച ബ്രാഞ്ചയി കോഴിക്കോട്


vellcast admin
ശിശു വിദഗ്ദ്ധരുടെ ദേശിയ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കേരളത്തിലെ മികച്ച ബ്രാഞ്ചായി കോഴിക്കോട് ബ്രാഞ്ചിനെ തിരഞ്ഞെടുത്തു. കോവിഡ് കാലത്ത് ഡോക്ടർമാർക്കായ് നടത്തിയ തുടർ വിദ്യാഭ്യാസ പരിപാടികൾ, ദരിദ്ര വിദ്യാര്ഥികൾക് ഓൺലൈൻ പഠനത്തിനായി ടീവി നല്കിയതടക്കമുള്ള സാമൂഹിക പ്രവർത്തനങ്ങൾ , കുട്ടികൾ , കൗമാരക്കാർ നേരിടുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങളെക്കുറിച് അധ്യാപകർ അംഗൻവാടി പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ എന്നിവർകായി ആഴ്ചതോറും നടത്തിയ ക്ലാസുകൾ എന്നിവ പരിഗണിച്ചിട്ടാണ് മികച്ച ബ്രാഞ്ചയി തിരഞ്ഞെടുത്തത് .