സെന്തിൽ കുമാറിന് ഇനി സ്വന്തം മൊബൈൽ ഷോപ്പ്


vellcast admin
സെൻസ് ഇന്ത്യയുടെ സഹായത്തോടെ കൂടി ശ്രേയസ് സ്പർശ് പ്രോഗ്രാമിന്റെ ഭാഗമായി അന്ധബധിര യുവാവ് സെന്തിൽ കുമാറിന് നൽകിയ മൊബൈൽ പെട്ടികടയുടെ ഉദ്ഘാടനം. ശ്രേയസ് പ്രസിഡന്റ് മോ. ഫാ. സെബാസ്റ്റ്യൻ കീഴ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. ഫാ. ബെന്നി എടയത്ത് അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രൊജക്റ്റ് ഓഫീസർ ഷാജി കെ പി, കാര്യമ്പാടി യൂണിറ്റ് പ്രസിഡന്റ് ശ്രീ പൗലോസ് എന്നിവർ സംസാരിച്ചു. ശ്രേയസ് സ്പർശ് സ്റ്റാഫ് അംഗങ്ങൾ, കാര്യമ്പാടി യൂണിറ്റ് ഭാരവാഹികൾ, കേരള ഫെഡറേഷൻ ഓഫ് ഡെഫ് ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.