പ്രളയ-ഉരുൾപൊട്ടൽ ദുരന്ത ബാധിത മേഖലകളിലെ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം ചെയ്ത് റിലയൻസ് ഫൗണ്ടേഷൻ


പ്രളയ-ഉരുൾപൊട്ടൽ ദുരന്തം നേരിട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംത്തിട്ട, ജില്ലകളിലെ 1900 കുടുംബങ്ങള്‍ക്ക് റിലയന്‍സ് ഫൗണ്ടേഷൻ കിറ്റ് വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം, കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകൾ, പത്തനംത്തിട്ടയിലെ നിരണം, കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലെ 1900 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
വസ്ത്രങ്ങൾ അടങ്ങിയ ഡ്രസ്സിംഗ് കിറ്റ്, പായയും ബെഡ്ഷീറ്റുകളും അടങ്ങിയ ബെഡിങ് കിറ്റ് എന്നിവയുൾപ്പെടെ ശുചിത്വ പരിപാലനത്തിനായുള്ള കിറ്റുകളാണ് ഓരോ കുടുംബത്തിനും റിലയൻസ് ഫൗണ്ടേഷൻ നൽകിയത്.
ഇടുക്കി കോട്ടയം ജില്ലകളിൽ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയും, പത്തനംത്തിട്ടയിൽ ബോധനയും, ആലപ്പുഴയിൽ രാജീവ് ഗാന്ധി സാംസ്കാരിക വേദിയുമായും സഹകരിച്ചുകൊണ്ടാണ് റിലയൻസ് ഫൗണ്ടേഷൻ കിറ്റുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രിഡൻ്റുമാരുടെയും, മെമ്പര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് കിറ്റുകൾ വിതരണം നടന്നത്. പഞ്ചായത്തുതല കിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാർ നിർവഹിച്ചു.
റിലയൻസ് ഫൗണ്ടേഷൻ മാനേജർമാരായ നഫാസ് നാസർ, അനൂപ് രാജൻ, കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനില്‍ പെരുമാനൂര്‍, ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സാമുവൽ വിളയിൽ, രാജീവ് ഗാന്ധി സാംസ്കാരിക വേദി ചെയർമാൻ അബ്ബാദ് ലുത്ഫി എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയത്.