താളം തെറ്റിയ മനസ്സുകൾക്ക് തണലായി സത്യസായി ഭക്തർ


"മാനവ സേവ മാധവ സേവ"
"നര സേവ നാരായണ സേവ"
"ജനസേവ ജനാർദ്ദന സേവ"
എന്ന ആപ്ത വാക്യം ഉയർത്തി പിടിച്ചുകൊണ്ട്
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ കോഴിക്കോട് ജില്ലയിലെ ഭക്തരുടെ കൂട്ടായ്മയിൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ഒരിക്കൽ കൂടി പ്രഭാത ഭക്ഷണം നൽകാൻ അവസരം ഉണ്ടായി. കൊറോണ കാലത്ത് ഇത് അഞ്ചാം തവണയാണ് കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള ഒരു കൂട്ടം ഭക്തർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുലർച്ചെ 3 മണിയോടെ ഹോസ്പിറ്റലിൽ എത്തി ഭക്ഷണം തയ്യാറാക്കുന്നത്
ആശുപത്രി അധികൃതരുടെ സമ്മതത്തോടെ ഞായറാഴ്ച്ച പുലർച്ചെ 3000 ത്തോളം ഇഡ്ഡലികൾ തയ്യാറാക്കി ബ്രഹ്‌മാർപ്പണം നടത്തി ആശുപത്രി അധികൃതരെ ഏൽപ്പിച്ചു.
അതോടൊപ്പം 18ഓളം നേന്ത്ര വാഴ കുലകൾ അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണത്തോടൊപ്പം നൽകാനായി ഏല്പിക്കുകയുണ്ടായി. ഹോസ്പിറ്റൽ അധികൃതർ അത്യാവശ്യമായി കുറച്ചു ഡിസ്പോസിബിൾ പ്ലേറ്റ് ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അവയും എത്തിച്ചു കൊടുക്കാൻ സാധിച്ചു
ഈ കാരുണ്യം നിറഞ്ഞ സേവനം ഭംഗിയായി നടത്താൻ കൂടെ നിന്ന സായിഭഗവാന്റെ പാദ പത്മങ്ങളിൽ സാഷ്ടാഗപ്രണാമം