•   Saturday, 26 Apr, 2025
WMC TV OnlineClass

ടെലിവിഷനുകൾ വിതരണം ചെയ്തു

Generic placeholder image
  vellcast admin

കോഴിക്കോട് : ഡോ. പി എ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള വേൾഡ് മലയാളീ കൗൺസിൽ സംസ്ഥാനത്ത് നടത്തി വരുന്ന ടി.വി. ഡൊണേഷൻ ക്യാമ്പയിനിന്റെ ഭാഗമായ് ദുബായ് പ്രൊവിൻസിന്റെ സ്പോൺസർഷിപ്പിൽ വേൾഡ് മലയാളീ  കൗൺസിൽ - നോർത്ത് കേരള പ്രൊവിൻസിൽ നിന്നുള്ള അർഹരായ  കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള ടെലിവിഷൻ   കോഴിക്കോട് പോർട്ട്‌-മറൈൻ ബംഗ്ലാവിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ അഹമ്മദ്‌ ദേവർകോവിൽ   നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ നോർത്ത് കേരള പ്രൊവിൻസ് പ്രസിഡന്റ്‌ ഡോ. അജിൽ അബ്ദുള്ള, അഡ്വ. ലൈല അഷ്‌റഫ്‌, ജസ്‌ലി റഹ്മാൻ, ഷൗക്കത്ത് അലി എരോത്ത്, നടക്കാവ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജയകൃഷ്ണൻ, സാജിദ് ടി.സി എന്നിവർ പങ്കെടുത്തു.

Comment As:

Comment (0)