ഈസ്റ്റർ - വിഷു ആഘോഷപരിപാടികൾ


വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ 2021 ഏപ്രിൽ 24 ന് ഈസ്റ്റർ - വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് - അഡ്മിൻ ശ്രീ. ജോൺ മത്തായി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ അമരിക്ക റീജിയൺ ജനറൽ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, വേൾഡ് കൗൺസിൽഅജ്മാൻ പ്രൊവിൻസ് പരസിഡന്റും മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റുമായ ശ്രീ ചെറിയാൻ ടി കീക്കാടും ഈസ്റ്റർ വിഷു സന്ദേശങ്ങൾ നൽകി.
കൂടാതെ ഒമാനിൽ കോവിഡ് ഗവേഷണ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ച്ച വച്ച നമ്മുടെ അംഗം ഡോക്ടർ എബ്രഹാം വർഗ്ഗീസിനെ പ്രസ്തുത ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ള. ജനറൽ സെക്രട്ടറി ശ്രീ.ജോസഫ് ഗ്രിഗറി, ട്രഷറർ ശ്രീ തോമസ് അറമ്പൻകുടി വേൾഡ്മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ചെയർമാൻ ശ്രീ.ജോളി തടത്തിൽ, അമേരിക്ക റീജിയൺ പ്രസിഡന്റ് ശ്രീ. സുധീർ നമ്പ്യാർ, മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറി ദീപു ജോൺ, ഗ്ലോബൽ അസ്സോസിയേറ്റ് സെക്രട്ടറി ശ്രീ. റോണ തോമസ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വുമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി മഴ്സി തടത്തിൽ, ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.ജെളി പടയാറ്റിൽ എന്നിവരും പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
ഒമാൻ പ്രൊവിൻസ് അംഗങ്ങൽ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.