ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു


vellcast admin
വേൾഡ് മലയാളി കൗൺസിൽ ബ്രിട്ടീഷ് കളംബിയ പ്രവിൻസ് ഉദ്ഘാടനവും കലാ സന്ധ്യയും മാർച്ച് ആറിന് സമുചിതമായിനടന്നു. രാത്രി ഏഴിന് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ എംജി ശ്രീകുമാർ പ്രശസ്ത സിനിമാതാരം മനോജ് കെ.ജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്ലോബൽ റീജിയണൽ പ്രൊവിൻസ് ഭാരവാഹികൾ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.