അബുദാബി പ്രൗവിൻസ് പത്താം വാർഷികാഘോഷം


ഒമാൻ വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് രൂപീകരിച്ചതിന്റെ പത്താമത് വാർഷികം സമുചിതമായിആഘോഷിച്ചു. ഓൺലൈൻ പ്ലാറ്റ് ഫോറത്തിലൂടെ നടന്ന വാർഷികാഘോഷ പരിപാടികൾ ഗ്ലോബൽ ചെയർമാൻ ഡോ. പി,എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ രഞ്ചി പണിക്കർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ശാന്തിഗിരി ആശ്രമാധ്യക്ഷൻ സ്വാമി ഗുരു തീർത്ഥന ജന തപസ്വി മുഖ്യസന്ദേശം നൽകി. ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ഗ്ലോബൽ മിഡിൽ ഈസ്റ്റ് , റീജിയണൽ ഭാരവാഹികൾ പ്രസംഗിച്ചു. ഒമാൻ പ്രൊവിഡൻസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സാം ഡേവിഡ് മാത്യു സന്ദേശം നൽകി. വിവിധങ്ങളായ കലാപരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾക്ക് സമാപനമായത്. അബുദാബി പ്രൊവിൻസ് ചെയർമാൻ അബ്ദുൾ ഹക്കീം, പ്രസിഡന്റ് കണ്ണു ബേക്കർ തുടങ്ങിയവർ വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.