അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികൾ


വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് മാർച്ച് ന് അന്താരാഷ്ട്ര വനിതാദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
WOMEN IN LEADERSHIP ACHEIVING AN EQUAL FUTURE IN A COVID 19 WORLD എന്ന അന്താരാഷ്ട്രവനിതാദിന തീമിനെ അടിസ്ഥാനമാക്കി ശ്രീമതി സിന്ധു ബിജു, ശ്രീമതി ലക്ഷ്മി കൊത്തനേത്ത്, ഡോ. വിജയലക്ഷമി, ശ്രീമതി ടെബി ജോയ് എന്നിവർ പങ്കെടുത്ത ചർച്ചയായിരുന്നു പ്രധാന പരിപാടി.
സാമൂഹിക രാഷ്ട്രീയ ശാക്തീകരണം എന്ന വിഷയത്തിൽ ശ്രീമതി സിന്ധു ബിജുവും, വിദ്യഭ്യാസ ശാക്തീകരണം എന്ന വിഷയത്തിൽ ഡോ. വിജയലക്ഷ്മിയും സാംസ്കാരിക ശാക്തീകരണം എന്ന വിഷയത്തിൽ വോൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസ് വുമൺസ് ഫോറം കൺവീനർ കൂടിയായ ശ്രീമതി ടെബി ജോയിയും സംസാരിച്ച സജീവമായ ചർച്ചയിൽ വിദ്യഭ്യാസ വിദഗ്ദനും വേൾഡ് മലയാളി കകൗൺസിൽ ഒമാൻ പ്രോവിൻസ് അഡ്വൈസറി ബോർഡ് ചെയർമാനും കൂടിയായ ഡോ.ജോൺ ഫിലിപ്പ്സ് മാത്യു മോഡറേറ്ററായി.
വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും സ്വജീവിതം കൊണ്ടും ഏറെ ശ്രദ്ദേയമായി മാറി ഈ ചർച്ച. ഇതോടൊപ്പം തന്നെ ശ്രീമതി മേഴ്സി തടത്തിൽ (വേൾഡ് മലയാളി കൗൺസിൽ വുമൻസ് ഫോറം ഗ്ലോബൽ ചയർ പോഴ്സൺ), ശ്രീമതി സന്ധ്യാ ശേഖർ ( വേൾഡ് മലയാളി കൗൺസിൽ വുമൻസ് ഫോറം മിഡിലി ഈസ്റ്റ് ചെയർപേഴ്സൺ), ശ്രീമതി ശോശാമ്മ ആൻഡ്രൂസ് (വേൾഡ് മലയാളി കൗൺസിൽ വുമൻസ് ഫോറം അമേരിക്ക റീജിയൺ പ്രസിഡന്റ്), ശ്രീമതി മാലിനി നായർ (വേൾഡ് മലയാളി കൗൺസിൽ NEW JERSEY ALL WOMENH PROVINCE PRESIDENT) മറ്റു പ്രതിനിധികളും ആശംസയർപ്പിച്ച് സംസാരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഒമാൻ പ്രോവിൻസ് അംഗങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു പോസ്റ്ററും പുറത്തിറക്കുകയായി.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വുമൻസ് ഫോറവും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 27 മാർച്ച് 2021ന് നടന്ന പരിപാടിയിൽ ശ്രീമതി ഷീലാ തോമസ് ഐ.എ.എസ് (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി) മുഖ്യ അതിഥിയായി. പ്രഫ. സുജ സൂസൻ ജോർജ് (ഡയറക്ടർ - മലയാളം മിഷൻ), പ്രഫ. അന്നക്കുട്ടി ഫിൻഡെയ്സ് (എഴുത്തുകാരി - വിദ്യാഭ്യാസ വിദഗ്ദ), ശ്രരീമതി ചിത്ര അരുൺ (പിന്നണി ഗായിക) തുടങ്ങിയവരും സജീവമായി പങ്കെടുത്ത പരിപാടിയിൽ വേൾഡ് മലയാളി കൗൺസിലിൻെ വിവിധ പ്രോവിൻസുകളുടെ ഭാരവാഹികളും ആശംസകൾ അറിയിച്ചു.