വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായവുമായി 'പടവുകള്‍'


https://chat.whatsapp.com/FDUiulBMETu2fSWLub1iKi
വിധവകളുടെ മക്കളിൽ മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ചിട്ടുളള മെസ്സ് ഫീസും 'പടവുകൾ' പദ്ധതി പ്രകാരം വനിത ശിശു വികസന വകുപ്പ് ഒറ്റത്തവണ സഹായമായി നൽകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്സുകൾക്കോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ സംസ്ഥാന സർക്കാറിന്റെ കീഴിലുളള സർവ്വകലാശാലകളോ അംഗീകരിച്ചിട്ടുളള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷിക്കാൻ www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം.