•   Tuesday, 29 Apr, 2025
Mediaone tribute social service

സേവനത്തിന്റെ മഹാമാതൃക തീർത്തവർക്ക്​ ആദരം നൽകി മീഡിയവൺ: ജനകീയ ബോധവൽക്കരണ പുരസ്കാരം യൂ. അബ്ദുള്ളക്ക്

Generic placeholder image
  vellcast admin

ദോഹ: സ്വന്തം ജീവനും, സുരക്ഷിതത്വവും മറന്ന് അന്യന് കാരുണ്യത്തിന്റെയും സേവനത്തിന്റെയും മഹാമാതൃക തീർ ത്തവർക്ക് മീഡിയവൺ ടി വിയുടെ ആദരം. കോവിഡ് കാലത്തെ സ്തുത്യർഹ സേവനപ്രവർത്തനങ്ങൾക്ക് വിവിധ സ്ഥാപനങ്ങൾക്കും,വ്യക്തിക്കൾക്കുമായി പ്രഖ്യാപിച്ച ബ്രവ്ഹാർട്സ് പുരസ്കാരങ്ങൾ പ്രൗഢമായ ചടങ്ങിൽ വിതരണം ചെയ്തു. നൂറുകണക്കിന് നാമനിർദേശങ്ങളിൽനിന്ന് വിദഗ്ധ ജൂറിയാണ് സൂക്ഷ്മപരിശോധനകൾക്ക് ശേഷം 15 അന്തിമ വിജയികളെ തെരഞ്ഞെടുത്തത്. ദേശീയ പകർച്ചവ്യാധി പ്രതിരോധ തയാറെടുപ്പ് കമ്മിറ്റി അധ്യക്ഷൻ ഡോ അബ്ദുൽ ലത്തീഫ് അൽഖാലിന് വേണ്ടി കോർപറേറ്റ് കമ്യൂണിക്കേഷൻ പ്രോജക്ട് മാനേജർ ഇ.ബാഹീം നബീന പുരസ്കാരം ഏറ്റുവാങ്ങി.

          ഹമദ് മെഡിക്കൽ കോർപറേഷൻ അടിയന്തര ചികിത്സാവിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് അൽഹാജിരി, ഇഹ്തിറാസ് ആപ് രൂപകൽപന ചെയ്ത ഓർബിസ് സിം കമ്പനി പ്രതിനിധികളായ ആൻറായിൻ ഷാമിയ, പ്രോജക്ട് ഡയറക്ടർ ആൽബി ജോയ്, ഐ.സി.ബി.എഫിന് വേണ്ടി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡൻറ് എസ്.എ.എം. ബഷീർ, ഇൻകാസ് സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് സമീർ ഏറാമല, കർചറൽ ഫോറം ഖത്തറിനുവേണ്ടി സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ഖത്തറിനുവേണ്ടി ഡോ. ജോയൽ ജേക്കബ്, ഡോ. പ്രജീഷ്, അസീം ടെക്നോളജീസ് സി.ഇ.ഒ ഷഫീഖ് കബീർ, കേരള ഫുഡ് സെൻറർ എം.ഡി അബ്ദുല്ല ഉള്ളാടത്ത്, ഹസംമിഷെരീക് കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ മേധാവി ഡോ. മുഹമ്മദ് ഗഫ്ഫാർ മുഹമ്മദലി, കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ ഇൻറേർണൽ മെഡിസിൻ സ്പെഷൽ കൺസൾട്ടന്റ് ഡോ. അസീസ് പാലോൾ, ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയായ യൂനീക്, ഫിൻക്യു, യൂത്ത് ഫോറം ഖത്തറിനുവേണ്ടി പ്രസിഡൻറ് എസ്.എസ്. മുസ്തഫ എന്നിവർ പ്രധാന 15 പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതായിരുന്നു പുരസ്കാരം. 

Comment As:

Comment (0)