പ്ലസ്ടു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


മലപ്പുറം ജില്ലയിൽ പ്ലസ്ടുവിന് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എ ഐ ഇന്റർനാഷണൽ കോളേജ് ആദരിക്കുന്ന ചടങ്ങിന്റെ അദ്യ ദിവസത്തെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവ്വഹിക്കുകയും നിലമ്പൂർ,വണ്ടൂർ, ഏറനാട് ഭാഗങ്ങളിൽ നിന്നും വന്ന വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. സെപ്റ്റംബർ 14, 15, 16 എന്നീ മൂന്നു ദിവസങ്ങളിൽ 6 സെഷനുകൾ ആയി AI ഇന്റേനാഷണൽ കോളേജ് ആണ് ഈ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻ ചെയർമാൻ മുഹമ്മദ് മുൻസീറിന്റെ അധ്യക്ഷതയിൽ മലപ്പുറം കാരാത്തോട് ഇൻകെൽ ഗ്രീൻസ് എജൂസിറ്റിയിൽ സ്ഥിതി ചെയ്യുന്ന AI ഇന്റർനാഷണൽ കോളേജ് കാമ്പസ്സിൽ വെച്ചു നടന്ന ചടങ്ങിൽ AGI ഗ്രൂപ്പ് സി ഇ ഒ പ്രമീള ദേവി, ഡയറക്ടർ അഖിൽ സതീഷ്, AI കോളേജ് സെക്രട്ടറി മണ്ണിശ്ശേരി അബ്ദുൽ മജീദ്, കോളേജ് മാനേജർ ഡോ അജയ്, കോളേജ് അഡ്മിഷൻ ഓഫീസർ Mr സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.
ഉച്ചക്ക് ശേഷം നടന്ന ചടങ്ങ് 2016 ലെ രാഷ്ട്രപതിയുടെ ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ ഡോ ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും പെരിന്തൽമണ്ണ, മങ്കട തുടങ്ങിയ സ്ഥലത്തു നിന്നും വന്ന വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് 15 ന് നടന്ന ആദരിക്കൽ ചടങ്ങ് വണ്ടൂർ MLA ശ്രീ അനിൽ കുമാർ, ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി, വേങ്ങര ഏരിയയിൽ നിന്നും എത്തിയ 180 ൽ പരം വരുന്ന വിദ്യാർത്ഥികളെ ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്‌തു. തുടർന്ന് 15 ന് ഉച്ചക്ക് ശേഷം ഉള്ള ആദരിക്കൽ ചടങ്ങിൽ മലപ്പുറം MLA ശ്രീ ഉബൈദുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പി വി മനാഫ് എന്നിവർ മലപ്പുറത്തു നിന്നും വന്ന കുട്ടികൾക്ക് ഉപഹാരം നൽകി ആദരിച്ചു..
16 ന് നടന്ന ചടങ്ങിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് കാരാട്ട് അബ്ദുറഹ്‌മാൻ, എഴുത്തുകാരനും, മുൻ പത്രപ്രവർത്തകനും, ഇന്ത്യയിലും വിദേശത്തുമായി 26 ലധികം കാർട്ടൂൺ പ്രദർശനങ്ങളും നടത്തിയിട്ടുള്ള ശ്രീ ഉസ്മാൻ ഇരുമ്പുഴി എന്നിവർ ചേർന്ന് കൊണ്ടോട്ടി ഏരിയയിൽ നിന്നും വന്ന വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ഉച്ചക്ക് ശേഷം ചടങ്ങിൽ വേങ്ങര ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ബെൻസിയ ടീച്ചർ കോട്ടക്കൽ,തിരൂർ, തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്‌തു..
മലപ്പുറം ജില്ലയിലെ പ്ലസ്ടു പരീക്ഷയിൽ A+ നേടിയ 1200 ൽ പരം വിദ്യാർത്ഥികളെ ആദരിച്ച അഭിമാന നേട്ടവുമായി കേരളത്തിൽ തലയെടുപ്പുള്ള ഒരു കോളേജ് ആയി മുന്നേറിക്കൊണ്ടിരിക്കുകയാണ് AI ഇന്റർനാഷണൽ കോളേജ്