•   Friday, 19 Apr, 2024

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വാർഷിക പൊതുയോഗം 2021 ഒക്ടോബർ പത്തിന്

Generic placeholder image
  vellcast admin

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വാർഷിക പൊതുയോഗം 2021 ഒക്ടോബർ പത്തിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് ചേരുവാൻ ട്രസ്റ്റ് യോഗത്തി‍ൽ തീരുമാനിച്ചു. യോഗം നടക്കുന്ന സ്ഥലവും വേദിയും മറ്റ് കാര്യങ്ങളും ഉടൻ തന്നെ അറിയിക്കുന്നതാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൂം പോലെയുള്ള ഓൺലൈൻ മീറ്റിങ്ങ് വഴി എജിഎം സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും ട്രസ്റ്റിമാർ ആരായുന്നുണ്ട്. വേദിയോ ഓൺലൈൻ മീറ്റിംഗോ നിശ്ചയിച്ചതിന് ശേഷം മെമ്പേഴ്സിനെ നേരിട്ട് അറിയിക്കുന്നതാണ്. ചാരിറ്റി മെമ്പേഴ്സിനാണ് വാർഷിക പൊതുയോഗത്തിൽ സംബന്ധിക്കുവാന് സാധിക്കുന്നത്.

ചാരിറ്റിയുടെ നിയമാവലികൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ വർഷത്തിൽ ഒരിക്കൽ എങ്കിലും എജിഎം വിളിക്കേണ്ടതുണ്ട്. പോയ വർഷത്തെ കണക്കുകളും ട്രസ്റ്റി, ഭാരവാഹികൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പും ഭാവിപരിപാടികളുമാണ് നിലവിൽ മീറ്റിംഗിന്റെ അജണ്ടയില് ഉള്പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ട്രസ്റ്റിമാരുടെ കാലാവധി ഒക്ടോബര് പത്തിന് അവസാനിക്കുന്നതാണ്. ഏഴ് മുതൽ പതിനഞ്ച് ട്രസ്റ്റികൾ വരെയുള്ള ട്രസ്റ്റാണ് ദൈനം ദിന കാര്യങ്ങൾ നടത്തുന്നത്. ടെൽഫോർഡ് സ്വദേശി ഫ്രാൻസിസ് ആന്റണി ചെയർമാനും ഗ്ലോസ്റ്ററിൽ നിന്നും അജിമോൻ എടക്കര സെക്രട്ടറി, ട്രഷററായി സൈമണ് ഫിലിപ്പ്, സൗത്താംപ്ടൺ എന്നിവർ ഭാരവാഹികളായി പ്രവർത്തിക്കുന്നു.

സ്ഥാനമൊഴിയുന്ന ട്രസ്റ്റികൾ അഡ്വൈസറി കമ്മറ്റി മെമ്പേഴ്സായി ട്രസ്റ്റിന് വേണ്ട പിന്തുണകൾ നൽകുന്നു. കേരളത്തിലെ ഫണ്ട് വിതരണമടക്കമുള്ള കാര്യങ്ങൾക്കുള്ള ചിലവുകൾ മറ്റ് രീതിയിൽ കണ്ടെത്തി ചാരിറ്റിയിൽ നിന്നും ഒരു പൗണ്ട് പോലും നഷ്ടപ്പെടുത്താതെയാണ് ചെയ്തു പോരുന്നത്.

നിലവിൽ വന്നതിന് ശേഷം ഇതേവരെ 78 പ്രോജക്ട്/അപ്പീലുകളിലായി ഏകദേശം എഴുന്നൂറു കുടുംബങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും നേരിട്ടും നൂറു കണക്കിന് കുട്ടികളടക്കമുള്ളവർക്ക് പ്രസ്ഥാനങ്ങൾ വഴിയും ഒമ്പത് ലക്ഷം പൗണ്ട് അഥവാ ഒമ്പത് കോടിയിലധികം രൂപ ഇതിനകം നൽകിക്കഴിഞ്ഞു. സംഭാവന നൽകുന്ന തുകയ്ക്കൊപ്പം സർക്കാർ നൽകുന്ന 25% ഗിഫ്റ്റ് എയിഡ് കൂടെ കൂട്ടി 125% ശതമാനവും മറ്റ് മദ്ധ്യവർത്തികളോ ഏജൻസികളോയില്ലാതെ നേരിട്ട് അപേക്ഷകരുടെ കയ്യിൽ എത്തിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയ്ത് കൊണ്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് charity@britishmalayali.co.uk എന്ന മെയിലിലോ, 07961 805375 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Comment As:

Comment (0)