ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് യുവ പ്രതിഭാശാലികളെയും , വിദ്യാർത്ഥികളേയും അനുമോദിച്ചു


അക്കാദമിക്ക് രംഗത്ത് മികവ് തെളിയിച്ച ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് യുവ പ്രതിഭാശാലികളെയും പത്താം ക്ലാസ്സ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും എൻ എം എം എസ് സ്കോളർഷിപ്പ് ജേതാക്കളേയും റീ-സെറ്റ് മെറിറ്റ് മീറ്റിൽ അനുമോദിച്ചു.
റീ-സെറ്റ് ടാലന്റ്സിലെ 78 വിദ്യാർത്ഥികളെയും വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പി.എൻ ഫൈസൽ, മുഹമ്മദ് ഇസ്മായിൽ, കെ.എം സോഫിയ, പ്രഭിത ശൈലേഷ്, മെിസിൻ പഠനം പൂർത്തിയാക്കിയ ഡെ.ഇജാസ് ഇസ്മായിൽ, ആയിഷ സൽവ, നാഷനൽ സയൻസ് ഗ്രാജുവേറ്റ്സ് റാങ്ക് ജേതാവ് വി.സേതുലക്ഷ്മി, യൂനിവേഴ്സിറ്റി പിജി റാങ്ക് കരസ്ഥമാ്കിയ കെ കെ ജസ് ല, മുഹമ്മദ് ബാസിൽ എന്നിവരെയാണ് അനുമോദിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 09.30, 11.30, 04.30 എന്നീ നാലു സെഷനുകളിലായി ആയിരുന്നു അനുമോദന ചടങ്ങ്.
വടക്കുമ്പാട് എച്ച് എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ റീ-സെറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷനായിരുന്നു. റിട്ട. പ്രിൻസിപ്പാൾ പി. കുഞ്ഞമ്മത് ഉപരി പഠന മാർഗ്ഗനിർദ്ദേശം നൽകി. എഴുത്തുകാരി സൗദ റഷീദ്, സെഡ് എ സൽമാൻ., ടി പി അഷ്റഫ്, കെ എം നാണു, കെ എൻ കുഞ്ഞിരാമൻ, ഇ ടി രഘു, കെ എം സാബു, സി എച്ച് രാജീവൻ എന്നിവർ സംസാരിച്ചു.