ഫോമാ സെൻട്രൽ റീജിയണിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കേരളപ്പിറവിദിനവും സംയുക്തമായി ആഘോഷിച്ചു


ചിക്കാഗോ : നോർത്ത് അമേരിക്കയിലെയും കാനഡയിലേയും മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) യുടെ സെൻട്രൽ റീജിയണിന്റെ 2020 - 2022 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കേരളപ്പിറവിദിനവും സംയുക്തമായി ആഘോഷിച്ചു.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ പാട്ടപ്പതിയുടെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റീജിയണൽ ചെയർമാൻ റോയ് മുളകുന്നതിന്റെ ആമുഖ പ്രസംഗത്തിന് ശേഷം ഫോമാ പ്രെഡിഡന്റ് അനിയൻ ജോർജ് റീജിയണിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
തുടർന്ന് ഫോമാ വനിതാ പ്രതിനിധി ജൂബി വള്ളിക്കളത്തിന്റെ വനിതാ ഫോറത്തിന്റെ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ വിവരിക്കുകയും വനിതാ ഫോറം റീജിയണൽ ചെയർ റോസ് വടകരയുടെ ആമുഖ പ്രസംഗ ശേഷം ഫോമാ ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ ഫോമാ സെൻട്രൽ റീജിയണൽ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഫോമാ യൂത്ത് പ്രതിനിധി കാൽവിൻ കവലയ്ക്കലിന്റെ ആമുഖത്തിനു ശേഷം ഫോമാ ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ഫോമാ റീജിയണൽ യൂത്ത് ഫോറത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ, ഫോമാ അഡ്വൈസറി കൌൺസിൽ വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, ഫോമാ മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മുൻ റീജിയണൽ വൈസ് പ്രസിഡന്റും കേരളൈറ്റ് അസോസിയേഷൻ പ്രെസിഡന്റുമായ ബിജി ഇടാട്ട് തുടങ്ങിയവരും റീജിയണൽ വൈസ് ചെയർമാൻ സ്റ്റീഫൻ കിഴക്കേക്കൂറ്റ്, റീജിയണൽ ട്രെഷറർ ജോയി പീറ്റർ ഇണ്ടിക്കുഴി, വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചു ജോർജ് പണിക്കർ, ഡോ. റോസ് മേരി, മുൻ കൺവെൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളം, മുൻ നാഷണൽ കമ്മിറ്റി അംഗം ആഷിലി ജോർജ് തുടങ്ങിയവർ സംസാരിച്ചു. റീജിയണൽ സെക്രട്ടറി രഞ്ജൻ അബ്രഹാമിന്റെ സമാപന പ്രസംഗത്തോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.