വേൾഡ് മലയാളി കൗൺസിലിന്റെ പി. എ ഇബ്രാഹിം ഹാജി സ്മാരക ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് ഗൾഫാർ മുഹമ്മദലിക്ക്


വേൾഡ് മലയാളി കൗൺസിലിന്റെ ഡോക്ടർ പി എ ഇബ്രാഹിം ഹാജി സ്മാരക ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ് ഗൾഫാർ മുഹമ്മദ് അലിക്ക്. മികച്ച രീതിയിലുള്ള സാമൂഹ്യ സേവനം നടത്തുകയും മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ശ്രദ്ധേയരായ വ്യക്തികളെ ആദരിക്കുന്നതാണ് ഡോ. പി.എ. ഇബ്രാഹിം ഹാജി വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ്.
ഗൾഫാർ മുഹമ്മദലിക്ക് പുരസ്കാരം ഓഗസ്റ്റ് രണ്ട് മുതൽ അഞ്ചുവരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിൽ വച്ച് സമ്മാനിക്കും. സമൂഹത്തിന് ചെയ്ത സൽപ്രവർത്തികളും, സംഭാവനകളും, സന്നദ്ധ സേവനങ്ങളും മറ്റുള്ളവരുടെ ക്ഷേമത്തിനായ് നടത്തിയ ആളുകളുടെ പ്രവർത്തനവും വിലയിരുത്തി കൊണ്ടാണ് അവാർഡ് നൽകിയത്. തൃശ്ശൂർ സ്വദേശിയാണ് അവാർഡിന് അർഹനായ ഗൾഫാർ മുഹമ്മദലി. അദ്ദേഹമാണ് പ്രശസ്തമായ ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ്ങിന്റെ സ്ഥാപകൻ. നിലവിൽ ഒമാൻ പെട്രോളിയം അലയൻസിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം ആണ് വേൾഡ് മലയാളി കൗൺസിൽ അവാർഡ് സ്ഥാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവാർഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഡോക്ടർ പി എ ഇബ്രാഹിം ഹാജി വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക അംഗവും മുൻ ചെയർമാനുമായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗവും നേതൃത്വവും വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനത്തെ ഏറെ സ്വാധീനിച്ച ഒന്നാണ്. ഡോ. പി.എ. ഇബ്രാഹിം ഹാജി സമൂഹത്തിന് ചെയ്ത സൽപ്രവർത്തനങ്ങൾ ചെയ്ത ഒരു വ്യക്തിയായിരുന്നു. അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ച ജീവിതവും, സന്നദ്ധ സേവനത്തിനുള്ള നിർവ്യാജമായ പ്രതിബദ്ധതയും ഉൾക്കൊണ്ട വ്യക്തിയായിരുന്നു. ആ പ്രവർത്തനങ്ങളുടെ പ്രചോദനം ആഗോള മലയാളി സമൂഹത്തെ തന്നെ സംയോജിപ്പിച്ചു കൊണ്ടുവരാൻ പ്രേരണയായി ഒന്നാണ്.
പള്ളിക്കരെ അബ്ദുല്ല ഇബ്രാഹിം എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. യു.എ.ഇ അടിസ്ഥാനമാക്കിയ എന്ന് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും. കേരളത്തിൽ നിന്നും യുഎയിലേക്ക് എത്തി മികച്ച സംരംഭകൻ എന്ന പേര് നേടിയെടുക്കുന്നതിനോടൊപ്പം നല്ലൊരു മനുഷ്യസ്നേഹിയായും അദ്ദേഹം മാറി . വിദ്യാഭ്യാസം ഓട്ടോമോട്ടീവ്, ആഭരണ വ്യവസായം എന്നി വിവിധ മേഖലകളിൽ അദ്ദേഹം അദ്ദേഹത്തിന്റെതായ കയ്യൊപ്പ് പതിപ്പിച്ചു. എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ ചെയർമാനായും ഇൻഡസ് മോട്ടോർ കമ്പനിയുടെ സ്ഥാപകനും വൈസ് ചെയർമാനായും മലബാർ ഗോൾഡിൻ്റെ കോ-ചെയർമാനായുമൊക്കെ നിരവധി വർഷക്കാലം അദ്ദേഹം യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. കാസർകോട് കാരനായ അദ്ദേഹം ഒടുവിൽ 6 ഡിസംബർ 2021ഇൽ അന്തരിച്ചു.
ഈ അവാർഡ് വേൾഡ് മലയാളി കൗൺസിൽ അദ്ദേഹത്തിന്റെ സൽപ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന ആദരവാണ്. സേവനത്തിന്റെയും ജനസമൂഹത്തിനോടുള്ള ഉദ്ദാത്ത മനോഭാവത്തിന്റെയും ആത്മാവ് ഉൾക്കൊണ്ടവരെ പ്രചോദിപ്പിക്കുകയും അവരെ ആദരിക്കുകയും ചെയ്യാനാണ് ഈ അവാർഡ് കൊണ്ട് മലയാളി കൗൺസിൽ ഉദ്ദേശിക്കുന്നത്.