•   Monday, 29 Apr, 2024

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയെ വരയ്ക്കാൻ ജില്ലാ തല മത്സരം

Generic placeholder image
  vellcast admin

കൂത്തുപറമ്പ് : ഗാന്ധി ജയന്തി ദിനത്തിൽ വീട്ടിലിരുന്നു ഗാന്ധിജിയെ വരയ്ക്കാൻ മത്സരം. വേങ്ങാട് സാന്ത്വനം, ഗാന്ധി യുവ മണ്ഡലം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജില്ലാ തല ഗാന്ധിജിയെ വരക്കൽ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

   യു പി, ഹൈസ്കൂൾ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരം. സമര പോരാളിയായ ഗാന്ധിജി എന്നതാണ് വിഷയം.12-18 വലിപ്പമുള്ള പേപ്പറിൽ വാട്ടർ കളറിലാണ് വരക്കേണ്ടത്. വൈകുന്നേരം 7 മണിക്ക് മുൻപായി ചിത്രം ഫോട്ടോയെടുത്തു 7593887151എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണം.കൂടാതെ ചിത്രം വരക്കുന്നതിന്റെ ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയും അയക്കണം.ഒറിജിനൽ ചിത്രം 10 ആം തിയ്യതിക്കു മുൻപായി സെക്രട്ടറി സാന്ത്വനം, പി ഒ വേങ്ങാട്, കണ്ണൂർ,670612 എന്ന വിലാസത്തിൽ അയക്കണം.വിവരങ്ങൾക്ക് 7593887151എന്ന നമ്പറിൽ ബദ്ധപ്പെടണം..

Comment As:

Comment (0)