ഊര്‍ജ്ജ കിരണ്‍ 2021-22 - ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കനരണ പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു


എനര്ജി മാനേജ്മെന്റ് സെന്റര്‍ കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റുമായി ചേര്ന്ന് നടപ്പാക്കുന്ന ഊര്‍ജ്ജ കിരണ്‍ 2021-22 - ഊര്‍ജ്ജ സംരക്ഷണ ബോധവല്ക്കരണ പരിപാടിയിലേക്ക് കേരളത്തിലെ സന്നദ്ധസംഘടനകള്‍, സര്ക്കാര്‍/സര്ക്കാരിതര സ്ഥാപനങ്ങള്‍/റെസിഡന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ‘ഗോ ഇലക്ട്രിക് എന്നതാണ് ഈ വര്ഷത്തെ മുഖ്യവിഷയം.
മുഖ്യ വിഷയം വിശദമായി ചര്ച്ച് ചെയ്യുന്നതിനും അപേക്ഷ സമര്പ്പി ക്കുന്നതിനുള്ള മാര്ഗ നിര്ദ്ദേശങ്ങള്‍ നല്കുന്നതിലെക്കുമായി 2021 ആഗസ്റ്റ് 7 ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഒരു വെബിനാര്‍ നടത്തുന്നതാണ്. വെബിനാറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്കുട്ടി നിര്ഹിവക്കുന്നതാണ്.
വെബിനാറില്‍ പങ്കെടുക്കുന്നതിന് രെജിസ്റ്റര്‍ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയുക. കൂടുതല്‍ വിവരങ്ങള്ക്ക് 9495627867 എന്ന നമ്പറില്‍ ബന്ധപ്പെടുക. https://attendee.gotowebinar.com/register/604683608201356750