•   Friday, 03 May, 2024

ടി.എൽ.എം കിറ്റ് വിതരണം 1

Generic placeholder image
  vellcast admin

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന  കുട്ടികളുടെ ഗൃഹ പരിശീലനം(home based training) കാര്യക്ഷമവും, സുഖകരവുമാക്കാൻ വേണ്ടി NIEPID സെക്കന്തരാബാദിന്റെയും CDMRP പദ്ധതിയുടെയും  സഹകരണത്തോടുകൂടി ഹെൽത്ത്‌കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ  സൗജന്യമായി പഠന പരിശീലന  ഉപകരണങ്ങൾ വിതരണം ചെയ്തു.   കാരുണ്യതീരം ക്യാമ്പസ്സിലെ 66 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ കിറ്റുകൾ നൽകിയത്.

കുട്ടികളുടെ പ്രായം, വൈകല്യ അവസ്ഥ എന്നിവ അനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ 22 ഓളം പഠന സഹായ ഉപകരണങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്. നിലവിലെ covid-19 സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ മുടങ്ങിപ്പോയ തെറാപ്പി പരിശീലനങ്ങളുടെ തുടർച്ച വീടുകളിൽ ഉറപ്പുവരുത്താൻ ഈ പഠന ഉപകരണങ്ങൾ കൂടുതൽ സഹായകരമാകും.

കിറ്റുകളുടെ വിതരണം ഉദ്ഘാടനം  കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ്‌ മോയത്ത് നിർവഹിച്ചു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ്‌ ശ്രീ. രവീന്ദ്രൻ ഒ.കെ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു സന്തോഷ്‌,  CDMRP ജോയിൻറ് CRC പ്രതിനിധികളായ Dr. താമര സെൽവം, Dr. സബാവതി, ഡെന്നി ഡേവിസ് (CDMRP), അഖിനു സുവിദ് (CDMRP),  ഷാനിബ (CDMRP), ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ, ട്രെഷറർ സമദ് പാണ്ടിക്കൽ, ഡിസാസ്റ്റർ മാനേജ്മെന്റ് വിംഗ് ചെയർമാൻ കെ. മജീദ് എന്നിവർ പരിപാടിയിൽ  പങ്കെടുത്തു

കിറ്റ് ഉപയോഗിച്ച്  ഭിന്നശേഷിക്കാർക്കുള്ള പരിശീലനം കാലിക്കറ്റ് യൂണിവേഴ്സിറ്റി-CDMRP തെറാപ്പിസ്റ്റുകൾ പരിശീലനം നൽകുന്നതായിരിക്കും..

 

Comment As:

Comment (0)