•   Monday, 29 Apr, 2024
tribaldevelopement inaugration agriculture NABARD

ട്രൈബൽ ഡെവലപ്മെൻറ് പദ്ധതിക്ക് തുടക്കമായി

Generic placeholder image
  vellcast admin

ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാർഡ് ൻ്റെ  സഹായത്തോടെ, മറയൂർ ഗ്രാമ പഞ്ചായത്ത്, ചിന്നാർ വൈൽഡ് ലൈഫ് ഫോറസ്റ്റ് ഡിവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലും നടത്തപ്പെടുന്ന ആദിവാസി കാർഷിക വികസന പദ്ധതി അഥവാ ട്രൈബൽ ഡെവലപ്മെൻറ് പദ്ധതിക്ക് (TDF) തുടക്കമായി. മറയൂർ ഗ്രാമപഞ്ചായത്തിലെ ആലാംപെട്ടിക്കുടി, പുറവയൽ, കരിമുട്ടി പുതുക്കുടി, ഇന്ദിരാനഗർ, ഈച്ചാംപ്പെട്ടിക്കുടി, വെള്ളക്കല്ലുക്കുടി, മുളകാംപ്പെട്ടിക്കുടി തായന്നംകുടി, ഇരുട്ടളക്കുട്ടി എന്നീ കുടികളെ കോർത്തിണക്കിക്കൊണ്ട് വാർഡുകളുടെ സുസ്ഥിരവും സുഗമവുമായ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് TDF. കുടികളിൽ താമസിക്കുന്ന 500 കർഷകർക്കും ഈ പദ്ധതിയുടെ ഗുണങ്ങൾ ലഭിക്കുന്നു. ഈ പദ്ധതിയിലൂടെ അഞ്ചുവർഷംകൊണ്ട്  മറയൂരിലെ ഗ്രാമങ്ങൾ മാതൃകാ കാർഷിക ഗ്രാമം ആയി മാറുകയും ചെയ്യുന്നു. വിവിധ ഡിപ്പാർട്ട്മെൻറ്കളുടെ കൂട്ടായപ്രവർത്തനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ ഈ കൃഷിക്കായി മാറ്റി വയ്ക്കുകയും, കൃഷിക്ക് ഉപയോഗിക്കുന്ന പദ്ധതിയുടെ കീഴിൽ വരുന്ന വിളകൾ മുഴുവനും അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ് മുഖേന ഇൻഷുറൻസ് ചെയ്യുകയും, ആടുകളെ വെറ്റിനറി ഡിപ്പാർട്ട്മെൻറ് സഹായത്തോടെ ഇൻഷുറൻസ് ചെയ്യുകയും, UNDP യുടെയും വൈൽഡ് ലൈഫ് ചിന്നാർ റേഞ്ച് ഡിവിഷൻ്റെയും സഹായത്തോടെ മെഡിസിനൽ പ്ലാൻസും, ഫലവൃക്ഷതൈകളും ബോർഡർ പ്ലാൻസും നട്ടു വളർത്തുകയും ചെയ്യുന്നു.

മറയൂർ ഇരുട്ടളക്കുടിയിൽ വെച്ച് നടന്ന പരിപാടിയിൽ മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ ഹെൻട്രി ജോസഫ് അധ്യക്ഷത വഹിച്ചു ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി (HDS) എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ മാത്യു തടത്തിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു Adv. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ  അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. NABARD ജനറൽ മാനേജർ ശ്രീ. R. ശങ്കർ നാരായണൻ  പദ്ധതി  ഗ്രാമത്തിന് സമർപ്പിച്ചു, ദേവികുളം സബ് കളക്ടർ ശ്രീ. രാഹുൽ കൃഷ്ണ ശർമ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തുകയും, Rev. Msgr. ജോസ് പ്ലാച്ചിക്കൽ പ്രസിഡൻറ് ഹൈറേഞ്ച് ഡെവലപ്മെൻറ് സൊസൈറ്റി Concession Card ൻ്റെ വിതരണോദ്ഘാടനം നടത്തുകയും ചെയ്തു, ശ്രീ വിനോദ് എസ് വി (വൈൽഡ് ലൈഫ് വാർഡൻ മൂന്നാർ), ശ്രീ വിജയി കാളിദാസ് (മെമ്പർ ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ദീപ അരുൾജ്യോതി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീമതി സത്യവതി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ),  അജീഷ് ബാലു സി ജെ (DDM NABARD), ശ്രീമതി അശ്വതി (വാർഡ് മെമ്പർ), Fr. ജോസഫ് വെളിഞ്ഞാലിൽ
(വികാരി സെ. മേരിസ് ചർച്ച് മറയൂർ), ശ്രീ. സുരേഷ് കുമാർ (ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ), ശ്രീ നിഥിൻ ലാൽ (റേഞ്ച് ഓഫീസർ മറയൂർ), ശ്രീ. ആൻസി ആൻറണി (പ്രസിഡൻറ് കോ-ഓപ്പറേറ്റീവ് ബാങ്ക് മറയൂർ), ശ്രീ ജോർജ്ജ് കുഞ്ഞപ്പൻ (സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്ക് മറയൂർ), കുമാരി. പ്രീയാ പീറ്റർ (അഗ്രികൾച്ചർ ഓഫീസർ മറയൂർ), ശ്രീ. സൂര്യൻ (പ്രസിഡൻ്റ്‌ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി മറയൂർ) ഹൈറേഞ്ച് ഡെവലപ്മെ സെൻ്റ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങളായ ശ്രീ. സിബി മാളിയേക്കൽ, ശ്രീ. എബിൻ കുറുന്താനത്ത്, ശ്രീ. ബിജോ ഇളംതുരുത്തിൽ, ശ്രീ. നിതിൻ തോമസ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു പരിപാടിക്ക് ശ്രീ. ജോമോൻ തോമസ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറയൂർ ഗ്രാമ പഞ്ചായത്ത്) നന്ദി പറയുകയും ചെയ്തു.

Comment As:

Comment (0)