ളാഹാ ട്രൈബൽ മാതൃകാ ഗ്രാമത്തിൽ ഒരു ദിനം കൊണ്ടാടി


ശ്രീ സത്യസായിബാബയുടെ 96-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദത്തെടുത്ത 'ളാഹാ ട്രൈബൽ മാതൃകാ ഗ്രാമത്തിൽ ഒരു ദിനം കൊണ്ടാടുക' എന്ന കർമ്മത്തിൽ ഗ്രാമവാസികളും - ശ്രീ സത്യസായി സേവാ സംഘടനാ ഭാരവാഹികളും ഒന്നിച്ചു കൂടി. ഗ്രാമവാസികൾ ബാബയുടെ പിറന്നാൾ ദിനം കൊണ്ടാടുവാൻ വേണ്ടി പ്രൊവിഷൻ കിറ്റുകൾ, കൂടാതെ ആട്ട എന്നിവ നൽകി കൊണ്ട് ഈ ദിനം സമുചിതമായി കൊണ്ടാടി.
ശ്രീ സത്യസായി ട്രൈബൽ ഡെവലപ്പ്മെൻ്റ് പ്രോജക്ട് സംസ്ഥാന ചാർജ്ജ് ( SSSTDP ) ശ്രീ.വ്രജ്മോഹൻ ഇന്നത്തെ മഹനീയ കർമ്മം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമസേവ ( SSSVIP ) സംസ്ഥാന സോണൽ ഇൻചാർജ്ജ് ശ്രീ.പ്രേംസായി ഹരിദാസ് ഗ്രാമവികസനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉള്ള പ്രവർത്തനമണ്ഡലങ്ങൾ വിശദീകരിച്ചു. SSSSO - പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ( Service) ശ്രീ. ജയപാൽ, ജില്ലാ യൂത്ത് ഇൻചാർജ്ജ് ശ്രീ.പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവർത്തന മണ്ഡലങ്ങൾ
1. ഗ്രാമവാസികളുടെ ആവശ്യപ്രകാരം 'ഓർത്തോ മെഡിക്കൽ ക്യാമ്പിനായി' ഏറെ ആവശ്യകത ഉന്നയിച്ചു. വരും ദിവസങ്ങളിൽ അത് പ്രാബല്യത്തിൽ എത്തിയ്ക്കാൻ സജ്ജമാക്കും...
2. ഏറെ പ്രധാനപ്പെട്ടത് 'യുവാക്കളുടെ കൂട്ടായ്മ'
യുവദർശന് തുടക്കം കുറിയ്ക്കും. ഈ വരുന്ന ഞായറാഴ്ച അതിൻ്റെ ആദ്യ ഘട്ട മീറ്റിംഗ് തുടങ്ങും. 15 ഓളം യുവജനങ്ങൾ സജ്ജമായി കഴിഞ്ഞു.
3. സ്വയംതൊഴിൽ പദ്ധതിയ്ക്കായി SKill Development ന് തുടക്കം കുറിയ്ക്കും.
4. യുവദർശൻ Sports Club തുടക്കം കുറിയ്ക്കും.
5. എല്ലാ ഞായറാഴ്ചയും ഗ്രാമ- എക്സിക്യൂട്ടീവ് യോഗം ചേരും.
ശബരിമലയുടെ പൂങ്കാവനത്തിൽ സ്ഥിഥി ചെയ്യുന്ന മലയോര ട്രൈബൽ വിഭാഗത്തിലെ ഗോത്രവർഗ്ഗക്കാരാണ് ഇവിടുത്തെ ഗ്രാമവാസികൾ. കാട്ടിലെ വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് ഇവർ ജീവിതം കഴിച്ചു കൂടുന്നത്. ഈ ഗ്രാമം ദത്തെടുത്തിരിക്കുന്നത് ശ്രീ സത്യസായി സേവാ സമിതി - പെരുനാട് ആണ്. പെരുനാട് സമിതി കൺവീനർ ശ്രി.ശിവകുമാർ ഇന്നത്തെ കർമ്മത്തിന് കാർമ്മികത്വം വഹിച്ചു. സായി യുവജനങ്ങളായ സുജിത്ത്, ശ്യാം, രാജേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.