•   Friday, 03 May, 2024

അബുദാബി പ്രൗവിൻസ് പത്താം വാർഷികാഘോഷം

Generic placeholder image
  vellcast admin

ഒമാൻ വേൾഡ് മലയാളി കൗൺസിൽ അബുദാബി പ്രൊവിൻസ് രൂപീകരിച്ചതിന്റെ പത്താമത് വാർഷികം സമുചിതമായിആഘോഷിച്ചു. ഓൺലൈൻ പ്ലാറ്റ് ഫോറത്തിലൂടെ നടന്ന വാർഷികാഘോഷ പരിപാടികൾ ​ഗ്ലോബൽ ചെയർമാൻ ഡോ. പി,എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സംവിധായകൻ രഞ്ചി പണിക്കർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ശാന്തി​ഗിരി ആശ്രമാധ്യക്ഷൻ സ്വാമി ​ഗുരു തീർത്ഥന ജന തപസ്വി മുഖ്യസന്ദേശം നൽകി. ​ഗ്ലോബൽ പ്രസിഡന്റ് ​ഗോപാലപിള്ള കഴിഞ്ഞകാല പ്രവർത്തനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. ​ഗ്ലോബൽ മിഡിൽ ഈസ്റ്റ് , റീജിയണൽ ഭാരവാഹികൾ പ്രസം​ഗിച്ചു. ഒമാൻ പ്രൊവിഡൻസിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സാം ഡേവിഡ് മാത്യു സന്ദേശം നൽകി. വിവിധങ്ങളായ കലാപരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾക്ക് സമാപനമായത്. അബുദാബി പ്രൊവിൻസ് ചെയർമാൻ അബ്ദുൾ ഹക്കീം, പ്രസിഡന്റ് കണ്ണു ബേക്കർ തുടങ്ങിയവർ വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. 

Comment As:

Comment (0)