•   Thursday, 02 May, 2024

"ബികെഎസ് അക്ഷയപാത്രം" പദ്ധതി ഉദ്ഘാടനം ചെയ്തു

Generic placeholder image
  vellcast admin

ബഹ്റൈൻ കേരളീയ സമാജം "ബികെഎസ് അക്ഷയപാത്രം " എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയൂഷ് ശ്രീവാസ്തവയുടെ പത്നി ശ്രീമതി മോണിക്ക ശ്രീവാസ്തവ നിർവ്വഹിച്ചു.സമാജം അംഗങ്ങളായ സ്ത്രീകൾ അവരുടെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തിൽ എത്തിച്ചു ഭക്ഷണം വാങ്ങാൻ പണമില്ലാത്തവർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് " അക്ഷയപാത്രം". അമ്പതോളം ഭക്ഷണപ്പൊതികളാണ് ഇന്നു സമാജത്തിൽ വച്ച് പാവപ്പെട്ടവർക്ക് വിസ്തരണം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും ഇതു തുടരുമെന്ന് ബികെഎസ് പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു . സെപ്റ്റംബർ 17 വെള്ളിയാഴ്ച നടന്ന ഉദഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയൂഷ് ശ്രീവാസ്തവയുടെ പത്നി ശ്രീമതി മോണിക്ക ശ്രീവാസ്തവ , ശ്രീ ഇജാസ് അസ്‌ലാം ( തേർഡ് സെക്രട്ടറി , ഇന്ത്യൻ എംബസി), ഡോ ബാബു രാമചന്ദ്രൻ ( ICRF ചെയർമാൻ) , സമാജം വനിതാവേദി അംഗങ്ങൾ , ഭരണസമിതിഅംഗങ്ങൾ എന്നിവർ പങ്കെടുത്തു . അഭിമാനകരമായ ഈ പദ്ധതിയിൽ താനും പങ്കു ചേരുന്നതായും, എല്ലാ വെള്ളിയാഴ്ചയും താൻ തന്നെ ഭക്ഷണം പാകം ചെയ്ത് സമജത്തിലെ ത്തിക്കുമെന്നും ഉത്ഘാടനപ്രസംഗത്തിൽ ശ്രീമതി മോണിക്ക ശ്രീവാസ്തവ പറഞ്ഞു.

Comment As:

Comment (0)